സ്വര്‍ണ വില 20,000 ത്തിലും താഴ്ന്നു

ആഗോള വിപണിയിലും സ്വര്‍ണത്തിന് വില കുറവാണ്. അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വ് സാമ്പത്തിക ഉത്തേജക പക്കേജുകള്‍ പിന്‍വലിച്ചേക്കും എന്ന ആശങ്കയാണ് സ്വര്‍ണ വില ഇടിയാന്‍ കാരണം. കൂടാതെ ഡോളര്‍ കരുത്ത് നേടുന്നതും ഇന്ത്യയിലും ചൈനയിലും ആവശ്യം കുറഞ്ഞതും വിലയിടിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
മഴക്കാലമായതുകൊണ്ട് വിവാഹ സീസണ്‍ അവസാനിച്ചതും ഉയര്‍ന്ന ഇറക്കുമതി തീരുവയും കാരണം സ്വര്‍ണത്തിന്റെ ആവശ്യം ഇന്ത്യയില്‍ താരതമ്യേന കുറവാണ്. എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റില്‍ നിക്ഷേപം 985.73 ടണ്ണിലേക്ക് താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ തോതാണിത്.












Click it and Unblock the Notifications