കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ വില 20,000 ത്തിലും താഴ്ന്നു

  • By Aswathi
Google Oneindia Malayalam News

Gold Price
കൊച്ചി: സ്വര്‍ണം സുരക്ഷിത നിക്ഷേപമാണെന്ന് വിശ്വസിച്ചവര്‍ക്കൊരു ദുഖവാര്‍ത്ത. വിപണിയില്‍ സ്വര്‍ണത്തിന് വില നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് പവന് ഇരുപതിനായിരത്തില്‍ താഴെയാണ് സ്വര്‍ണ വില. ബുധനാഴ്ച പവന് 440 രൂപ കുറഞ്ഞ് 19.680 രൂപവരെ എത്തി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രം സ്വര്‍ണത്തിന് നിലവില്‍ വില 2460 രൂപയാണ് വില.

ആഗോള വിപണിയിലും സ്വര്‍ണത്തിന് വില കുറവാണ്. അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വ് സാമ്പത്തിക ഉത്തേജക പക്കേജുകള്‍ പിന്‍വലിച്ചേക്കും എന്ന ആശങ്കയാണ് സ്വര്‍ണ വില ഇടിയാന്‍ കാരണം. കൂടാതെ ഡോളര്‍ കരുത്ത് നേടുന്നതും ഇന്ത്യയിലും ചൈനയിലും ആവശ്യം കുറഞ്ഞതും വിലയിടിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.

മഴക്കാലമായതുകൊണ്ട് വിവാഹ സീസണ്‍ അവസാനിച്ചതും ഉയര്‍ന്ന ഇറക്കുമതി തീരുവയും കാരണം സ്വര്‍ണത്തിന്റെ ആവശ്യം ഇന്ത്യയില്‍ താരതമ്യേന കുറവാണ്. എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റില്‍ നിക്ഷേപം 985.73 ടണ്ണിലേക്ക് താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ തോതാണിത്.

English summary
A fall has been registered in the price of gold on Wednesday, the price of the yellow metal per sovereign is Rs 19,680.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X