Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടി

മുംബൈ: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് 38 കാരന്‍ അമ്മയെ വെട്ടി പരുക്കേല്‍പ്പിച്ചു. വകോലയില്‍ 2013 ജൂണ്‍ 23 രാത്രിയാണ് സംഭവം നടക്കുന്നത്. വിശാല്‍ ധന്‍വയാണ് അമ്മയായ മീന (54 ) നെ വെട്ടി പരുക്കേല്‍പ്പിച്ചത്. മദ്യപിക്കാനായി 200 രൂപ നല്‍കാന്‍ യുവാവ് അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കില്ലെന്ന് മീന പറഞ്ഞു.

Police

ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍ വിശാല്‍ അമ്മയെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. പരുക്കേറ്റ മീനയെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇവര്‍ പൊലീസിനെ വിവരം അറിയിച്ചില്ല.

ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. ഇതേത്തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും മീനയും ഭര്‍ത്താവും മകനെതിരെ പരാതി നല്‍കാന്‍ തയ്യാറായില്ല. പൊലീസ് സ്വമേധയാ കേസെടുത്തു. തിങ്കളാഴചാണ് വിശാലിനെ കൊലപാതകശ്രമത്തിന് അറസ്റ്റ് ചെയ്യുന്നത്. വിശാലിന്റെ പിതാവ് വളരെക്കാലം സഹസംവിധായകനായി സിനിമയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+