അവിഹിതം; നാലാം ഭാര്യയെ കൊന്നു തള്ളി

ഒരു വര്‍ഷം മുമ്പാണ് യുവാവ് താര എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. കഴിഞ്ഞ മെയ് 18നാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് സ്വദേശമായ ബീഹാറിലെ ഗ്രാമത്തിലേക്ക് മുങ്ങി. ജയ്പൂര്‍ പോലിസ് പിറകെയും. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചൊവ്വാഴ്ചയാണ് ഇയാളെ പിടികൂടാനായത്. പോലിസ് സംഘവും പ്രതിയുമായി ജയ്പൂരില്‍ തിരിച്ചെത്തി കഴിഞ്ഞു.
പ്രാഥമികമായ ചോദ്യം ചെയ്യലില്‍ തന്നെ സഹാനി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഭാര്യയ്ക്ക് മറ്റുള്ളവരുമായി അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്ന് വ്യക്തമാക്കി. പെട്ടെന്നുള്ള കോപത്തില്‍ ചെയ്തുപോയതാണെന്നാണ് മൊഴി.












Click it and Unblock the Notifications