കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിറാപുഞ്ചിയിലും മോഷിംഗ്റോമിലും മഴയില്ല

  • By Meera Balan
Google Oneindia Malayalam News

ചിറാപുഞ്ചി: ഉത്തരാഖണ്ഡ് മുഴുവന്‍ മഴക്കെടുതിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ മേഘങ്ങളുടെ വീടിനെത്തേടി മണ്‍സൂണ്‍ മഴ എത്തിയില്ല. ഇന്ത്യയില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശങ്ങളായ മേഘാലയയിലെ മോഷിംഗ്റോമിലും ചിറാപുഞ്ചിയിലും ഇത്തവണ മണ്‍സൂണ്‍ മഴ എത്തിയില്ല.

Monsoon
ഇവിടെ ഇപ്പോള്‍ വരണ്ട കാലാവസ്ഥയാണ്. പതിവിന് വിപരീതമായി മഴപെയ്യാത്തത് നാട്ടുകാരെ അതിശയിപ്പിക്കുന്നുണ്ട്. മേഘങ്ങള്‍ ധാരാളം ഉണ്ടെങ്കിലും മഴപെയ്യാത്ത അവസ്ഥയാണ് മേഘാലയയില്‍ ഇപ്പോള്‍. ലോകത്ത് ഏറ്റവും അധികം മഴലഭിക്കുന്ന പ്രദേശമായിട്ടാണ് ഗിന്നസ് ബുക്കില്‍ മോഷിംഗ്റോമിനെ രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി ഒരു വര്‍ഷം ഇവിടെ 11, 873 മില്ലീമീറ്റര്‍ മഴലഭിയ്ക്കും. രണ്ടാമത്തെ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചിയില്‍ 11,430 മില്ലീ മീറ്റര്‍ മഴയാണ് പ്രതിവര്‍ഷം പെയ്യുന്നത്.

മഴയില്‍ ഉണ്ടായ പ്രളയത്തെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകളാണ് ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂന മര്‍ദ്ദം കാരണമാണ് വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തിപ്പെടാനുള്ള കാരണം.

English summary
This year’s early monsoon may have nearly destroyed India’s holy pilgrimage town of Kedarnath in the Himalayan state of Uttarakhand, but hardly a drop has yet reached two of the world’s wettest places, Cherrapunji and Mawsynram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X