ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലാക്കാന്‍ പുതിയനിയമം
ദില്ലി: ട്രെയിന്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത് ഇനി പുതിയ നിയമങ്ങള്‍. ടിക്കറ്റുകള്‍ വേണ്ടെന്ന് വയ്ക്കുന്നതിന് ചില നിയമങ്ങള്‍ കൂടി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. പുതിയ പരിഷ്‌കരണങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും.യാത്രപുറപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പെങ്കിലും യാത്രക്കാര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണമെന്ന് റെയില്‍വേ.ഇത്തരത്തില്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പണം തിരികെ ലഭിയ്ക്കും. നിലവില്‍ യാത്രയ്ക്ക് 24 മണിക്കൂര്‍ മുന്‍പാണ് യാത്രക്കാര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതും പണം തിരികെ വാങ്ങുന്നതും.

ട്രെയിന് യാത്ര പുറപ്പെടുന്നതിന് ആറ് മണിയ്ക്കൂര്‍ മുന്‍പ് എങ്കിലും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണമെന്നും പുതിയ നിയമം പറയുന്നു. ഈ പരിഷ്കാരത്തിന്‍ പ്രകാരം കൂടിയ സമയം 48 മണിയ്ക്കൂറും കുറഞ്ഞത് 6 മണിയ്ക്കൂറുമാണ്. ഇപ്പോള്‍ നിലനില്‍ക്കുന്നത് 24 -12 മണിയ്ക്കൂര്‍ എന്ന സമയ പരിധിയാണ്.
ടിക്കറ്റ് വിലയുടെ 50ശതമാനം തുക ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള ഫീസ് ആയി ഈടാക്കും. മിനിമം ചാര്‍ജ് യാത്രയ്ക്കാണ് 50 ശതാമാനം ഈടാക്കുന്നത്. നിലവില്‍ ട്രെയിന്‍ യാത്രപുറപ്പെടുന്നതിന് 12 മണിയ്ക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാം. ട്രെയിന്‍ പുറപ്പെട്ട് രണ്ട് മണിയ്ക്കൂറിന് ശേഷം എത്തിയാല്‍ പണം തിരികെ ലഭിക്കില്ല. ആര്‍ എ സി (റിസര്‍വേഷന്‍ എഗൈന്‍സ്റ്റ് ക്യാന്‍സലേഷന്‍) ടിക്കറ്റുകള്‍ക്ക് യാത്ര പുറപ്പെടുന്നതിന് മൂന്ന് മണിയ്ക്കൂര്‍ മുന്‍പ് ക്യാന്‍സല്‍ ചെയ്യാം. എന്നാല്‍ 30 രൂപ പരിശോധന ചാര്‍ജ് കുറച്ചതിന്‌ശേഷം മാത്രമേ പണം തിരികെ ലഭിയ്ക്കുകയുള്ളൂ.












Click it and Unblock the Notifications