കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലികോപ്ടര്‍അപകടം;തെരച്ചില്‍ തുടരുന്നു

  • By Meera Balan
Google Oneindia Malayalam News

ഗൗരികുണ്ഡ്: ഉത്തരഖണ്ഡില്‍ പ്രളയബാധിതരെ രക്ഷപ്പെടുത്തുന്നതിനായി എത്തിയ ഹെലികോപ്ടര്‍ അപകടത്തില്‍പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. സംഭവം നടക്കുമ്പോള്‍ 19 പേര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു. എന്നാല്‍ എട്ട് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്. 2013 ജൂണ്‍ 25നാണ് പ്രതികൂല കാലവസ്ഥയെത്തുടര്‍ന്നാണ് അപകടം ഉണ്ടായത്.

Helicopter

കണ്ടെടുത്ത മൃതദേഹങ്ങളില്‍ അഞ്ചെണ്ണം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അര്‍ദ്ധസൈനികരുടേതാണ്. ഗോച്ചറില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്തി ഗുപ്തകാശിയിലെത്തിച്ചശേഷം വീണ്ടും കേദാര്‍നാദിലേക്ക് തിരിച്ച വിമാനം ഗൗരികുണ്ഡിന് സമീപം വച്ചാണ് തകര്‍ന്ന് വീണത്.

എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ദേശീയദുരന്ത നിവാരണസേന സ്ഥിരികരിച്ചിരുന്നു. റഷ്യന്‍ നിര്‍മ്മിത ഹെലികോപ്ടറായ എംഐ 17 ആണ് അപകടത്തില്‍ തകര്‍ന്നത്. ഇത്തരം 80 ഹെലികോപ്ടറുകള്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. അപകടത്തില്‍ 19 പേരും കൊല്ലപ്പെട്ടതായാണ് നിഗമനങ്ങള്‍.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലേക്കുള്ള പ്രമുഖരുടെ യാത്ര അവരുടെ സുരക്ഷയെ ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഹെലികോപ്ടര്‍ അപകത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കുമെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.

English summary
Eight people died after an Indian Air Force (IAF) chopper, carrying 19 people, crashed north of Gaurikund in flood-hit Uttarakhand while on a rescue mission on Tuesday afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X