'ബിജു എന്നെ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു'

പലതവണ ബിജു ഈ ഫോട്ടകള്‍ കാട്ടി തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സരിത പൊലീസിനോട് പറഞ്ഞത്. അതേസമയം ബിജുവിന്റെ ഭാര്യ രശ്മിയുടെ മരണവുമായി തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും എന്നാല്‍ ബിജു രശ്മിയെ കൊലപ്പെടുത്തിയതായി സംശയമുണ്ടായിരുന്നെന്നും സരിത പൊലീസിന് മൊഴി നല്‍കി. പത്തനംതിട്ട കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് സരിതയെ ചോദ്യം ചെയ്തത്.
2003 മുതന്‍ രശ്മിയെ തനിക്ക് പരിചയമുണ്ടായിരുന്നെന്ന് സരിത പൊലീസിനോട് പറഞ്ഞു. രശ്മിയെ വ്യക്തിപരമായി അറിയാമെന്നും ബിജുവിന്റെ അമ്മയുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും സരിത വ്യക്തമാക്കി. പല തട്ടിപ്പു കേസിലും അമ്മ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്ന് ഇവര്‍ പൊലീസിനു മൊഴി നല്‍കി.
ബിജുവിന്റെ അമ്മ രാജമ്മാളിനെതിരെ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പീഡനശ്രമത്തിന് ക്രൈംബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications