Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റയില്‍കേസ്: മുഴുവന്‍ വിഡിയോയ്ക്കായ് പൊലീസ്

ആലുവ: എംഎല്‍എ ജോസ് തെറ്റയിലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയോട് കേസില്‍ തെളിവായി നല്‍കിയ വെബ് ക്യാമറ ദൃശ്യങ്ങളുടെ യഥാര്‍ഥ ഫയലുകള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കേസിന് മുഖ്യ തെളിവായി നല്‍കിയ വെബ് ക്യാമറ ദൃശ്യങ്ങള്‍ യഥാര്‍ഥ ഫയലിന്റെ സംക്ഷിപ്ത രൂപം മാത്രമാണ്.

രണ്ട് ദിവസങ്ങളായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് യുവതി പൊലീസിന് നല്‍കിയത്. ഇതില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കന്‍ വേണ്ടിയാണ് അന്വേഷണ സംഘം യഥാര്‍ഥ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Jose Thettayil

അന്വേഷണത്തിന്റെ ഭാഗമായി സംഘം ആലുവയില്‍ പരാതിക്കാരിയുടെ ഫഌറ്റിലെത്തി മൊഴിയെടുത്തു. മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാം എന്ന് വാഗ്ദാനം നല്‍കി തന്നെ പലതവണ ജോസ് തെറ്റയില്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. തെറ്റയിലിനെതിരെ നല്‍കിയ മൊഴിയില്‍ മാറ്റമില്ലെന്ന് പെണ്‍കുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+