കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിവസങ്ങള്‍ക്കകം തെറ്റയിലിന് രാജിവയ്‌ക്കേണ്ടിവരും'

  • By Aswathi
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: ലൈംഗിക ആരോപണത്തില്‍ അകപ്പെട്ട എംഎല്‍എ ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നാണ് പ്രതീക്ഷ എന്ന് വിഎസ് അച്യുതാനന്ദന്‍. ദിവസങ്ങള്‍ക്കകം തെറ്റയിലിന് രാജി വയ്‌ക്കേണ്ടി വരുമെന്നും സ്ത്രീ ജനങ്ങളോടുള്ള കൊള്ളരുതായ്മ ജനങ്ങള്‍ സമ്മതിച്ചു തരില്ലെന്നും വിഎസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്‍ഡിഎഫ് മുന്നണിയിലെ പാര്‍ട്ടികള്‍ക്ക് സ്വതന്ത്ര നിലപാട് എടുക്കാം, ഇതിനോട് കണിശമായും വ്യത്യസ്തമായ അഭിപ്രായമാണ് തനിക്കെന്നും രോഷം ആര്‍ക്കും കാണാതിരിക്കാനാവില്ലെന്നും വിഎസ് മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണം ഉയര്‍ന്ന ദിവസം തന്നെ, തെറ്റയില്‍ ജനാധിപത്യ ബോധ്യമുള്ളവനാണെന്നും അദ്ദേഹം ഉചിതമായ തീരുമാനം എടുക്കുമെന്നും വിഎസ് പ്രതികരിച്ചിരുന്നു. പിന്നീട് തെറ്റയില്‍ രാജിവയ്‌ക്കേണ്ടെന്ന ഇടതു മുന്നണിയുടെ നിലപാടിനൊപ്പം വിഎസ്സും നിലനിന്നു.

ലൈംഗികാരോപണത്തെ തുടര്‍ന്ന് ജോസ് തെറ്റയില്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് ജനതാദള്‍ എസ് നേതൃയോഗം തീരുമാനിച്ചിരുന്നു. തെറ്റയില്‍ രാജിവച്ചാല്‍ അത് കുറ്റസമ്മതത്തിന് തുല്ല്യമാവുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കണമെന്നും പാര്‍ട്ടിയില്‍ ഭൂരിപക്ഷാംഗങ്ങളും അഭിപ്രായപ്പെട്ടു. രാഷ്ട്രീയവും ധാര്‍മികവുമായ എല്ലാ പിന്തുണയും തെറ്റയിലിന് നല്‍കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ മാത്യു ടി തോമസും അറിയിച്ചിരുന്നു.

English summary
VS Achuthanandan opposed LDF decision not to seek Thettayil's resignation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X