ആമസോണ്‍ ഇന്ത്യ 3 പുതിയസ്റ്റോറുകള്‍ തുറന്നു
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണ്‍ അതിന്റെ ഇന്ത്യന്‍എഡിഷനില്‍ മൂന്ന് തരം ഉത്പ്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. മൊബൈല്‍ സ്‌റ്റോറുകള്‍, ക്യാമറ, മീഡിയ പ്ളേയറുകള്‍ എന്നിവയുടെ പുതിയ സ്റ്റോറുകളാണ് ആമസോണ്‍ തുറന്നിറിക്കുന്നത്. 20, 000 തരം ഇലക്ട്രോണിക് ഉത്പ്പന്നങ്ങളാണ് ആമസോണില്‍ ഉള്ളത്.

കഴിഞ്ഞമാസമാണ് ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. ഇതോടൊപ്പം തന്നെ മറ്റ് ആറ് ഉത്പ്പന്നങ്ങള്‍ കൂടി കൂട്ടിചേര്‍ത്തിരിക്കുന്നു. ബുക്കുകള്‍, സിനിമകള്‍, ടിവിഷോകള്‍, ഇ റീഡേഴ്‌സ്, ഇ ബുക്ക്‌സ്, ടാബ്ലറ്റ്‌സ് എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയവ.
ആളുകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് കൂടുതല്‍ ഇലക്ട്രോണിക് ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്ന് ഇന്ത്യയിലെ ആമസോണ്‍ കമ്പനി വൈസ് ചെയര്‍മാന്‍ അമിത് അഗര്‍വാള്‍ പറഞ്ഞത്. ആളുകളുടെ സൗകര്യത്തിനും വിലക്കുറവിലും സാധനങ്ങള്‍ എത്തിച്ച് കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടേയും മൊബൈലുകള്‍, ടാബ്ലറ്റ്, ഡിജിറ്റല്‍ ക്യാമറ, കാംകോര്‍ഡേഴ്‌സ്, എംപിത്രീ പ്‌ളേയേഴ്‌സ്, എന്നിവ ഇവിടെ നിന്നും ലഭിയ്ക്കും. നോക്കിയ, എച്ച്ടിസി, മൈക്രോമാക്‌സ്, ബഌക്ക്‌ബെറി, സാംസംഗ്, സെന്‍ഹൈസര്‍, പാനസോണിക്, സോണി, കാനണ്‍, നിക്കോണ്‍ എന്നിവയാണ് പ്രമുഖ കമ്പനികള്‍.
ആമസോണ്‍ ആപ്ളിക്കേഷനിലൂടെ മൊബൈല്‍ ഫോണ്‍വഴി സാധനങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. ഉപഭോക്താവിന്റെ സൗകര്യാര്‍ത്ഥം സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് ഓരോ ഉത്പ്പന്നത്തെപ്പറ്റിയും വിവരണം തയ്യാറാക്കിയിട്ടുണ്ട്.












Click it and Unblock the Notifications