ബലാത്സംഗശ്രമം, പിസാ ബോയ് അറസ്റ്റില്‍

22കാരിയായ പെണ്‍കുട്ടി ഓര്‍ഡര്‍ നല്‍കിയതനുസരിച്ചാണ് പിസയുമായി എത്തിയത്. വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയ ഇയാള്‍ ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഉച്ചത്തില്‍ അലറിവിളിച്ചിട്ടും യുവാവിന് പിന്തിരിയാന്‍ മനസ്സുണ്ടായിരുന്നില്ല. അടുക്കളയില്‍ നിന്നും ഒരു കത്തിയെടുത്ത് യുവതിയെ മാരകമായി പരിക്കേല്‍പ്പിച്ചാണ് യുവാവ് വഴങ്ങാത്തതിലുള്ള അരിശം തീര്‍ത്തത്. അതിനുശേഷം ഓടി രക്ഷപ്പെട്ടു.
ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള പോഡാര്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.
പിസാ സെന്ററുമായി ബന്ധപ്പെട്ട പോലിസ് ആണ്‍കുട്ടിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. പതിനേഴുകാരന്‍ ഇപ്പോള്‍ ദുര്‍ഗുണപരിഹാര പാഠശാലയിലാണ്.












Click it and Unblock the Notifications