Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ ശൈശവവിവാഹം;19 പേര്‍ അറസ്റ്റില്‍

ധര്‍മ്മപുരി: ശൈശവ വിവാഹത്തെ ശക്തമായി എതിര്‍ക്കുന്ന രാജ്യമായ ഇന്ത്യയില്‍ ഇപ്പോഴും ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത് ഭരണകൂടത്തിന് തന്നെ നാണക്കേടാണ്. കേരളത്തില്‍ മുസ്ലിംവിവാഹ പ്രായപരിധിയെച്ചൊല്ലിയുള്ള സര്‍ക്കുലര്‍ വിവാദമാകുന്നതിനിടെ തമിഴ്നാട്ടില്‍ 19 പേര്‍ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.

Child, Marriage

ധര്‍മ്മപുരിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പുതുപാട്ടിയില്‍ ബുധനാഴ്ച പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെയാണ് വിവാഹം കഴിപ്പിക്കാന്‍ ഒരുങ്ങിയത്. വില്ലേജ് ഓഫീസറുടെ പാരാതിയെതുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയും കുറ്റക്കാരായവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളും , വരന്‍മാരുമാണ് അറസ്റ്റിലായത്.

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ശൈശവ വിവാഹം നടക്കാറുണ്ട്. കേരളത്തിലെ മുന്‍മന്ത്രിയായിരുന്ന എം പി ഗംഗാധരന് മന്ത്രി സ്ഥാനം നഷ്ടമാകുന്നതിന് വരെ ശൈശവ വിവാഹം കാരണമായി. അദ്ദേഹത്തിന്റെ മകളെ 18 വയസ്സ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് വിവാഹം കഴിപ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+