പിഞ്ച് കുഞ്ഞിനെ യുവാവ് കൊന്നു
ലഖ്‌നൗ: ലഖ്‌നൗവിലെ ചൗക്കില്‍ യുവാവ് പിഞ്ച്കുഞ്ഞിന്റെ തല തറയിലിടിച്ച് കൊന്നു. ദിലീപ് കശ്യപ്-നീതു ദന്പതികളുടെ 11 മാസം പ്രായമുള്ള മോനു എന്ന ആണ്‍ കുഞ്ഞാണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് പിയൂഷ് ശുക്ള (25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പിയൂഷ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ദൃക്‌സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെട്ടു. .2013 ജൂണ്‍ 26 വൈകുന്നേരം 5.30 നാണ് സംഭവം .

അയല്‍വാസിയും ബന്ധുവുമായ പിയൂഷ് ശുക്ളയ്ക്ക് ദിലീപ് കശ്യപിന്റെയും നീതുവിന്റെയും വീടുമായി നല്ല അടുപ്പമാണ് ഉള്ളത്. ഇവരുടെ കുട്ടികളുമായി പിയൂഷ് നല്ല് ചങ്ങാത്തത്തിലായിരുന്നു. പിയൂഷ് സ്വന്തം വീട്ടിലേക്ക് കൊല്ലപ്പെട്ട മോനു എന്ന കുട്ടിയെയും കൊണ്ട് പോകുന്നത് പതിവായിരുന്നു. സംഭവം നടക്കുന്ന ദിവസവും മോനുവുമായി പിയൂഷ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
പിയൂഷ് പോയി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തന്നെ മോനുവിന് അപകടം പറ്റിയെന്ന് അയല്‍വാസികള്‍ നീതുവിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് പിയൂഷിന്റെ വീട്ടിലെത്തുമ്പോഴേക്കും ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു മോനു. സമീപത്തെ നവീന്‍ ഒപ്റ്റിക്കല്‍സിലെ ജീവനക്കാരാണ് പിയൂഷ് മോനുവിനെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ടത്. കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു












Click it and Unblock the Notifications