കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ടേലയുടെ കാര്യത്തില്‍ കുടുംബത്തില്‍ കലഹം

  • By Lakshmi
Google Oneindia Malayalam News

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും നോബല്‍ സമ്മാന ജേതാവുമായ നെല്‍സണ്‍ മണ്ടേല മരണത്തോട് മല്ലിടുമ്പോള്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരം സംബന്ധിച്ച് കുടുംബാംഗങ്ങള്‍ കലഹിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മണ്ടേലയുടെ സംസ്‌കാരം ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മെവ്‌സോ ഗ്രാമത്തില്‍ അടക്കണമെന്ന് അദ്ദേഹത്തിന്റെ ചെറുമകന്‍ മാന്‍ഡ്‌ല മണ്ടേല നിര്‍ബ്ബന്ധം പിടിക്കുമ്പോള്‍ മറ്റ് കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വന്തം ആഗ്രഹപ്രകാരം കുട്ടികളുടെ അടുത്തുതന്നെ സംസ്‌കരിക്കണമെന്നാണ് പറയുന്നത്.

ക്യുനുവിലുള്ള മണ്ടേലയുടെ കുടുംബക്കല്ലറയില്‍ നിന്നും 2011ല്‍ മാന്‍ഡ്‌ല മണ്ഡേല അദ്ദേഹത്തിന്റെ പിതാവ് മക്ഖാത്തോ, അമ്മാവന്‍ തെബക്ക്‌ലെ, അമ്മായി മക്കാസീവ് എന്നിവരുടെ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ജന്മസ്ഥലമായ മെവ്‌സോയില്‍ അടക്കം ചെയ്തിരുന്നു. ഇവര്‍ മൂന്നുപേരും മണ്ഡേലയുടെ ആദ്യഭാര്യ എല്‍വിനിലുള്ള മക്കളാണ്. മറ്റ് കുടുംബാംഗങ്ങളോട് അഭിപ്രായം ചോദിക്കാതെയായിരുന്നുവത്രേ മാന്‍ഡ്‌ലയുടെ ഈ പ്രവൃത്തി.

Nelson Mandela

കഴിഞ്ഞ ദിവസം ക്യുനുവിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ മണ്ഡേലയുടെ ശവസംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒത്തുചേര്‍ന്നപ്പോള്‍ ക്യുനുവില്‍നിന്നും കൊണ്ടുപോയ മൃതദേഹങ്ങള്‍ തിരിച്ചുകൊണ്ടുവരാര്‍ എല്ലാവരും മാന്‍ഡ്‌ലയോട് ആവസ്യപ്പെട്ടു. മണ്ടേലയുടെ രണ്ടാംഭാര്യയിലെ മക്കളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ മാന്‍ഡ്‌ല കലഹിച്ച് ഇറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
While former South African president Nelson Mandela is still fighting for his life in a hospital here, his family is squabbling over his final resting place.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X