അബു സലീമിന് ജയിലില്‍ വെടിയേറ്റു

മുംബൈ: മുംബൈയില്‍ 1993 ല്‍ നടന്ന സ്ഫോടന പരമ്പരയിലെ പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായിരുന്ന അബു സലിമിന് ജയിലില്‍ വച്ച് വെടിയേറ്റു. വലതു കൈയ്യിലാണ് പരിക്ക്. ആദ്യം നവി മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് ആസ്പത്രില് പ്രവേശിപ്പിച്ച അബു സലിമിനെ പിന്നീട് ജെ.ജെ. ഹോസ്പിറ്റലിലേക്ക് മാറ്റി.
മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. തടവുകാരനായ ദേവേന്ദ്ര ജഗ്തപ് എന്നയാളാണ് വെടിവെച്ചത്. മുംബൈ ഭീകരക്രമണ കേസില്‍ പ്രതികള്‍ക്ക് വേണ്ടി വാദിച്ച അഡ്വ. ഷാഹിദ് ആസ്മിയെ കൊല ചെയ്ത കേസിലാണ് ദേവേന്ദ്ര അറസറ്റിലായത്.
ജയില്‍വച്ച് അബു സലിം നേരുിടുന്ന രണ്ടാമത്തെ ആക്രമണമാണിത്. മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ 2010 ല്‍ സലിം ആക്രമിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തലോജ ജയിലിലേക്ക് മാറ്റിയത്. ആക്രമണത്തിന് പിന്നില്‍ കുപ്രസിദ്ധ ഡി-കമ്പനിയാണെന്നും സംശയം ഉയരുന്നുണ്ട്?
വ്യാജ പാസ്പോര്‍ട്ട് കൈവശം വച്ചതിന് 2002 ല്‍ ലണ്ടനില്‍ വെച്ചാണ് അബു സലിം അറസ്റ്റ് ചെയ്യപ്പടുന്നത്. ബോളിവുഡ് നടിയും കൂട്ടുകാരിയും ആയ മോണിക്ക ബേഡിയും അന്ന് കൂടെയുണ്ടായിരുന്നു. പിന്നീട് പോര്‍ച്ചുഗലില്‍ അഭയം പ്രാപിച്ച അബു സലിമിനെ 2005 ല്‍ അവര്‍ ഇന്ത്യക്ക് കൈമാറുകയായിരുന്നു.
1993 ല്‍ മുംബൈയില്‍ നടന്ന സ്ഫോടന പരമ്പരയില്‍ 257 പേര് മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications