കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി;ജേര്‍ണലിസം കോഴ്സുകള്‍ക്ക് പ്രിയമേറുന്നു?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദില്ലി യൂണിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസം കോഴ്‌സുകള്‍ക്കായുള്ള അപേക്ഷകളുടെ എണ്ണം 59,583. മുന്‍ വര്‍ഷങ്ങളില്‍ എങ്ങും ഇല്ലാത്ത തരത്തിലാണ് ഇത്തവണ ജേര്‍ണലിസം കോഴ്‌സുകളിലേക്കുള്ള അപേക്ഷ അന്‍പതിനായിരം കടന്നത്. സാധാരണയായി ഇംഗ്ളീഷ് , ഇക്കണോമിക്‌സ് , കൊമേഴസ് എന്നീ വിഷയങ്ങള്‍ക്കാണ് ധാരാളം ആപ്ളിക്കേഷനുകള്‍ ലഭിയ്ക്കാറുള്ളത്. ഇപ്പോള്‍ ജേര്‍ണലിസവും പോപ്പുലര്‍ കോഴ്‌സുകളുടെ ഗണത്തിലേക്ക് മാറ്റപ്പെട്ടു.

Students, Delhi, University

ഇത്തവണ ജേര്‍ണലിസം കോഴ്‌സുകള്‍ക്ക് യൂണിവേഴ്‌സ്റ്റി എന്‍ട്രന്‍സ് നടത്താത്തതും അപേക്ഷകളുടെ എണ്ണം കൂട്ടി. മറ്റ് വിഷയങ്ങള്‍ ഐശ്ചിക വിഷയമായി എടുത്തവരും രണ്ടാമത്തെയും മൂന്നാമത്തെയും ഇഷ്ടപ്പെട്ട വിഷയമായി ജേര്‍ണലിസത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സാധാരണയായി ജേര്‍ണലിസത്തെ രണ്ടാമെത്തെയും മൂന്നാമത്തെയും വിഷയമായി തെരഞ്ഞെടുക്കുന്ന പ്രവണത കുറവാണ്.

ഏത് വിഷയം പഠിച്ചവര്‍ക്കും ജേര്‍ണലിസം കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. മാത്രമല്ല കോഴ്‌സിന്റെ തൊഴില്‍ സാധ്യതയും കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതായാണ് വിലയിരുത്തല്‍ .ദില്ലി യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ളീഷ് ഐശ്ചിക വിഷയമായി തെരഞ്ഞെടുക്കുന്നതിനായി 83,805 ആപ്ളിക്കേഷനുകള്‍ ലഭിച്ചു. ഇക്കണോമിക്‌സിനായി 63, 389 അപേക്ഷകളും കൊമേഴ്‌സിനായി 59,978 അപേക്ഷകളും ലഭിച്ചു. കഴിഞ്ഞ വര്‍ഷം 2,200 പേരാണ് ജേര്‍ണലിസം പഠിയ്ക്കുന്നതിനായി അപേക്ഷ അയച്ചത്. എന്നാല്‍ ഇത്തവണ അത് 59,853 ല്‍ എത്തി!

English summary
Journalism has turned out to be an unexpected new member of the club of popular courses, which continues to be dominated by traditional favourites such as English, economics and commerce. As many as 59,583 students have applied for the course
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X