Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റയിലിന്റെ കിടപ്പറ ദൃശ്യങ്ങള്‍ എവിടെപ്പോയി?

തിരുവനന്തപുരം: ജനതാദള്‍ നേതാവും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയിലിനെതിരായ പീഡനക്കേസിലെ കിടപ്പറ ദൃശ്യങ്ങളടങ്ങിയ ക്യാമറയും ലാപ്‌ടോപ്പും കാണാതായി. തെറ്റയില്‍ തന്നെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നായിരുന്നു യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതോടെ സാധനം കയ്യിലില്ല എന്ന് യുവതി മൊഴി മാറ്റുകയായിരുന്നു.

നിര്‍ണായ തെളിവുകളായ ലാപ്‌ടോപ്പും ക്യാമറയും ജോസ് തെറ്റയില്‍ മുക്കിയതാണ് എന്ന് ആരോപിച്ച് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് രംഗത്ത് വന്നതും ഇതിനിടയില്‍ ശ്രദ്ധേയമായി. തെറ്റയിലും മകനും തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞ യുവതി നേരത്തെ പോലീസിന് നല്‍കിയത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ്. ഈ എഡിറ്റിംഗിന് പിന്നില്‍ ആരാണ് എന്നറിഞ്ഞാല്‍ സംഭവത്തില്‍ രാഷ്ട്രീയ പ്രേരിതമായ ഗൂഡാലോചനയാണോ എന്ന കാര്യവും പുറത്തുവന്നേക്കും.

jose thettayil

ജോസ് തെറ്റയിലും മകനും ഇപ്പോഴും ഒളിവിലാണ്. ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മകന്‍ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കി ജോസ് തെറ്റയില്‍ എം എല്‍ എ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മഞ്ഞപ്ര സ്വദേശിനിയായ യുവതിയുടെ പരാതി. ആലുവയിലെ ഫഌറ്റില്‍ വെച്ച് തെറ്റയിലിന്റെ മകനും തന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായും യുവതി പറഞ്ഞിരുന്നു.

അതേസമയം ജോസ് തെറ്റയില്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. തെറ്റയില്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജോസ് തെറ്റയില്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+