കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡന വിവാദത്തിലെ രാഷ്ട്രീയ നേതാക്കള്‍

  • By Muralidharan
Google Oneindia Malayalam News

ദൈവത്തിന്റെ സ്വന്തം നാട് എന്ന് ടൂറിസം വ്യവസായത്തില്‍ പരസ്യവാചകമൊക്കെ ഉണ്ടെങ്കിലും കേരളം ശരിക്കും സ്ത്രീപീഡനങ്ങളുടെ സ്വന്തം നാടാണ് എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ഈ വാദത്തെ ശരിവെക്കുന്ന തരത്തിലാണ് നാട്ടിലെ സ്ത്രീപീഡനക്കഥകള്‍. ഇതില്‍ ഒടുവിലത്തേതാണ് ജോസ് തെറ്റയില്‍ വിവാദം.

രാഷ്ട്രീയനേതാക്കള്‍ ഇക്കാര്യത്തില്‍ കേരളത്തിന് നല്‍കിയ ചീത്തപ്പേര് ചെറുതല്ല. ഇടതും വലതുമായി മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്ത്രീപീഡനത്തില്‍ ഉള്‍പ്പെട്ടവരെ രക്ഷിച്ചുനിര്‍ത്തിയ പാര്‍ട്ടികളും പുറത്താക്കിയ പാര്‍ട്ടികളും കൂട്ടത്തിലുണ്ട്.

രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെട്ട ചെറുതും വലുതുമായ പീഡനക്കേസുകളില്‍ ചിലതിതാ. മിക്കവാറും കേസുകള്‍ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ തേഞ്ഞുമാഞ്ഞുപോയവയാണ്. വിവാദങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ആരോപണങ്ങളും ഉണ്ടായിട്ടുണ്ട് എന്നതും പറയാതെ വയ്യ.

കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി

കേരളം ഏറ്റവും കൂടുതല്‍ കൊണ്ടാടിയ വിവാദമാണ് മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പാര്‍ലര്‍ പീഡന കേസ്. കോടതി വെറുതെ വിട്ടിട്ടും ഇന്നും സംശയത്തിന്റെ നിഴലിലാണ് കുഞ്ഞാലിക്കുട്ടി.

ഗണേഷ് കുമാര്‍

ഗണേഷ് കുമാര്‍

മുന്‍ മന്ത്രി ഗണേഷ് കുമാറിന് പരസ്ത്രീ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയത് ചീഫ് വിപ്പ് പി സി ജോര്‍ജ്ജാണ്. പറഞ്ഞത് പി സി ജോര്‍ജ്ജായത് കൊണ്ട് കേസായില്ലെങ്കിലും ഗണേഷിന്റെ മന്ത്രിസ്ഥാനം വരെ തെറുപ്പിച്ചുകളഞ്ഞു ഈ അവിഹിതകഥ.

പി ജെ കുര്യന്‍

പി ജെ കുര്യന്‍

വിവാദമായ സൂര്യനെല്ലി പീഡനക്കേസില്‍ പി ജെ കുര്യനെ പ്രതിചേര്‍ക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെ വിരല്‍ ചൂണ്ടിയിട്ടും പി ജെ കുര്യന്‍ സുരക്ഷിതനായി നടക്കുന്നു എന്നത് ചിലര്‍ക്കെങ്കിലും അവിശ്വസനീയം തന്നെയാണ്.

പി ശശി

പി ശശി

ലൈംഗിക വിവാദങ്ങളെത്തുടര്‍ന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ശശിയെ സി പി എം പുറത്താക്കിയത്. പീഡനവീരന്മാര്‍ക്കെതിരായ സന്ദേശം എന്നൊക്കെ കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും പി ശശിയെ പാര്‍ട്ടി പിന്നീട് തിരിച്ചെടുത്തു.

പി ജെ ജോസഫ്

പി ജെ ജോസഫ്

കേരളത്തില്‍ ഏറ്റവും വിവാദമായ വിമാനയാത്ര നടത്തിയ മന്ത്രിയാണ് പി ജെ ജോസഫ്. സഹയാത്രികയെ കൈവെച്ചു എന്ന പരാതി വിവാദമായതോടെ പി ജെ ജോസഫിന് മന്ത്രി സ്ഥാനം നഷ്ടമായി.

പി സി ജോര്‍ജ്ജ്

പി സി ജോര്‍ജ്ജ്

മറ്റ് നേതാക്കളുടെ അന്തപുര രഹസ്യങ്ങള്‍ പരസ്യമാക്കാറുള്ള പി സി ജോര്‍ജ്ജിനെതിരായ ആരോപണം ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ തെളിവുകളില്ലാതെ ഊതിവീര്‍പ്പിച്ച കഥയാണ് ഇതെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതില്‍ പി സി വിജയിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍

രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ആലപ്പുഴയില്‍ നിന്നും മലപ്പുറത്തേക്കുള്ള കാര്‍ യാത്രയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ പീഡനക്കഥകളിലെ നായകനാക്കിയത്.

 എ ടി ജോര്‍ജ്ജ്

എ ടി ജോര്‍ജ്ജ്

കോണ്‍ഗ്രസ് എം എല്‍ എയായ എ ടി ജോര്‍ജ്ജിനെതിരായി പാറശ്ശാല സ്വദേശിനിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വര്‍ഷങ്ങളോളമായി എ ടി ജോര്‍ജ്ജ് തന്നെ പീഡിപ്പിച്ചുവരികയാണ് എന്നാണ് പരാതി.

ഗോപി കോട്ടമുറിക്കല്‍

ഗോപി കോട്ടമുറിക്കല്‍

ഒളിക്യാമറ വിവാദത്തിലൂടെയാണ് എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന് സ്ഥാനം നഷ്ടമായത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കാണ് ഗോപി കോട്ടമുറിക്കലിനെ വിവാദത്തിലാക്കിയത് എന്നത് പരസ്യമായ രഹസ്യം.

ജോസ് തെറ്റയില്‍

ജോസ് തെറ്റയില്‍

മകന്‍ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കി ജോസ് തെറ്റയില്‍ എം എല്‍ എ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മഞ്ഞപ്ര സ്വദേശിനിയായ യുവതിയുടെ പരാതി. തെറ്റയിലിന്റെ രാജിക്ക് വേണ്ടി വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയരുകയാണ്.

English summary
So many Kerala political leaders are created headlines in sex scandals and controversy. Some of the leaders are sacked by the party and some of them still holding the power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X