മൂന്ന് പേര്‍ക്ക് കൂടി ഒരു കുഞ്ഞ്
ലണ്ടന്‍: മൂന്ന് പേര്‍ക്ക് കൂടി എങ്ങനെ ഒരു കുഞ്ഞ് ജനിക്കും എന്ന് സംശയമുണ്ടോ? എന്നാല്‍ അത് സംഭവിക്കാന്‍ പോകുന്നു.
ബ്രിട്ടനില്‍ ആണ് ഇത്തരത്തില്‍ പരീക്ഷണ ശാലയില്‍ വച്ച് സംയോജിപ്പിക്കുന്ന ഭ്രൂണത്തിലൂടെ(കൃത്രിമ ബീജ സങ്കലനം) കുഞ്ഞുണ്ടാകാന്‍ പോകുന്നത്. ഇതിന് സര്‍ക്കാരിന്റെ പിന്തുണ കിട്ടിക്കഴിഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടെ ഇത്തരത്തിലുള്ള ആദ്യ കുട്ടിയുടെ ജനനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മൂന്ന് പേരുടെ ജനിതവസ്തുക്കള്‍ ചേര്‍ത്തായിരിക്കും കുട്ടിയെ സൃഷ്ടിക്കുക. ഇതോടെ അമ്മയില്‍ നിന്ന് പകര്‍ന്ന് കിട്ടുന്ന മൈറ്റോകോണ്‍ട്രിയല്‍ രോഗങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ.
കോശങ്ങളിലെ 'പവ്വര്‍ ഹൗസുകള്‍' ആണ് മൈറ്റോകോണ്‍ട്രിയകള്‍. ആവശ്യമായ ഊര്‍ജജം ഉത്പാദിപ്പിക്കുകയാണ് ഇവയുടെ ജോലി.അമ്മയടെ അണ്ഡത്തില്‍ നിന്നാണ് ഇവ കുട്ടികളിലേക്കെത്തുന്നത്. നവജാത ശിശുക്കളില്‍ 6500 ല്‍ ഒരു കുട്ടിക്ക് മൈറ്റോകോണ്‍ട്രിയല്‍ തകരാറുകള്‍ ഉണ്ടാകാം. ഇത് മൂലം ഹൃദയാഘാതം, അന്ധത, പേശികള്‍ക്ക് ശക്തിയില്ലാതാവുക എന്നിവക്ക് സാധ്യതയുണ്ട്. ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം.ഈ പ്രശ്‌നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ പുതിയ രീതികൊണ്ട് സാധിക്കും.
മൂന്ന്‌പേര്‍ക്ക് കൂടി ഒരു കുഞ്ഞ് എന്ന് പറയുമ്പോള്‍ അത്രക്ക് ആശങ്കപ്പെടാനൊന്നുമില്ല. മാതാപിതാക്കള്‍ക്ക് പുറമെ മറ്റൊരാളുടെ ജനിതകാംശം ചെറിയൊരു അളവില്‍ മാത്രമേ കുട്ടിയില്‍ ഉണ്ടാകൂ. മാതാപിതാക്കളില്‍ നിന്ന് കുട്ടിക്ക് 20000 ല്‍ അധികം ജീനുകള്‍ കിട്ടുമ്പോള്‍ മൂന്നാമത്തെ ആളില്‍ നിന്ന് 37 മൈറ്റോകോണ്‍ട്രിയല്‍ ജീനുകള്‍ മാത്രമേ കിട്ടു.
പ്രതിഷേധം ശക്തം
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇക്കാര്യത്തില്‍ പ്രതിഷേധവും ശ്ക്തമാണ്. പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കുന്നതാണ് ഇത്തരം പരീക്ഷണങ്ങളെന്നാണ് യാഥാസ്ഥിതികരുടെ വാദം. കാര്യങ്ങള്‍ ഇാ വിധം മുന്നോട്ട് പോയാല്‍ ലബോറട്ടറിയില്‍ രൂപകല്‍പന ചെയ്ത കുട്ടികളെ സൃഷ്ടിക്കുന്ന കാലം വിദൂരമായിരിക്കില്ലെന്നാണ് ഇവരുടെ ആക്ഷേപം.












Click it and Unblock the Notifications