നിയമവിരുദ്ധ ന്യൂസ്‌പോര്‍ട്ടലുകള്‍ പൂട്ടിക്കും; ചൈന
ബെയ്ജിംഗ്: ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലുകള്‍ നിര്‍ത്തലാക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍ . അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 31 ന്യൂസ് പോര്‍ട്ടലുകള്‍ നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. വാര്‍ത്തയുടെ പേരില്‍ തെറ്റായ വിവരങ്ങളും, ബ്ളാക്കിമെയിലിംഗും നടത്തുന്നത് ഇത്തരം സൈറ്റുകള്‍ പതിവാക്കിയതോടെയാണ് അവയെ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്റര്‍നെറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം അനുസരിച്ച് റെന്‍ മിന്‍ നെയ് കാന്‍ വാന്‍ഗ് എന്ന അംഗീകാരം ഇല്ലാത്ത സൈറ്റിനെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ഉണ്ട്. സൈറ്റ് പല പ്രമുഖ കമ്പനികളെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ നല്‍കുകയും അവരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് പരാതി. ഇതുകൂടാതെ peoplerw.com.cn എന്ന സൈറ്റിനെതിരെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്തെ പല പ്രമുഖ വെബ്‌സൈറ്റുകളോടും സാമ്യമുള്ള തരത്തില്‍ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. സര്‍ക്കാരിന്‍റെ പോര്‍ട്ടലുകളോട് സാമ്യമുള്ള വ്യാജന്‍മാരും പ്രവര്‍ത്തിക്കുന്നു. അംഗീകാരത്തോട് കൂടി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളേയും ജനങ്ങളെയും ലൈസന്‍സില്ലാത്ത പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം ദോഷകരമായി ബാധിക്കുന്നുവെന്ന് അധികൃതര്‍ വിലയിരുത്തി. രണ്ട് മാസം നീണ്ട ക്യാംപയിനുകള്‍ക്കൊടുവിലാണ് ഇത്തരം സൈറ്റുകളെ കണ്ടെത്തിയത്












Click it and Unblock the Notifications