കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയുടെഫോട്ടോയിട്ടതും വെബ്‌സൈറ്റ് തകരാറില്

  • By Soorya Chandran
Google Oneindia Malayalam News

ബീജിങ്: സുന്ദരിക്കുട്ടിയുടെ ഫോട്ടോ അപ് ലോഡ് ചെയ്തതോടെ ചൈനയിലെ ഒരു യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് തകരാറിലായി. വൈറസോ മറ്റ് പ്രശ്‌നങ്ങളോ ഒന്നുമല്ല. സുന്ദരിയെ കാണാന്‍ അത്രയധികം ആളുകള്‍ സൈറ്റ് സന്ദര്‍ശിച്ചതാണ് പ്രശ്‌നമായത്.

ചൈനയിലെ റെന്‍മിന്‍ യൂണിവേഴ്‌സിറ്റിയുടെ സൈറ്റ് ആണ് സന്ദര്‍ശകരുടെ ബാഹുല്യം കൊണ്ട് പ്രവര്‍ത്തനരഹിതമായത്. കാങ് കാങ് എന്ന പെണ്‍കുട്ടിയുടെ ഗ്രാജ്വേഷന്‍ ചിത്രങ്ങളായിരുന്നു സൈറ്റിന്റെ ഹോം പേജില്‍ കൊടുത്തിരുന്നത്. പുതിയ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ യൂണിവേഴ്‌സിറ്റി തന്നെ തയ്യാറാക്കി കുറുക്കുവഴിയാണോ ചിത്രങ്ങള്‍ എന്ന് സംശയിക്കുന്നവരും ഉണ്ട്.

Chinese University GIrl

യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കാങ് കാങ്. മാവോ യാന്‍സെങ് എന്ന പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫര്‍ പകര്‍ത്തിയതാണ് ചിത്രങ്ങള്‍. എടുത്ത മുന്നൂറോളം ചിത്രങ്ങളില്‍ മികച്ച രണ്ടെണ്ണമാണ് കാങ് കാങിന് നല്‍കിയതെന്ന് ഫോട്ടോ ഗ്രാഫര്‍ പറയുന്നു. എന്തായാലും താന്‍ എടുത്ത ചിത്രങ്ങള്‍ ഒരു പെണ്‍കുട്ടിയെ ഒറ്റ ദിവസം കൊണ്ട് പ്രശസ്തയാക്കിയതിന്റെ സന്തോഷത്തിലാണ് മോവോ യാന്‍സെങ്.

സംഭവം എന്തായാലും ചൈനയില്‍ ചര്‍ച്ചയായിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും കാങ് കാങ് താരമായി. റെന്‍മിന്‍ യൂണിവേഴ്‌സിറ്റിയിലെ ദേവതയെന്നാണ് ഒരു വിദ്യാര്‍ത്ഥി കാങ് കാങിനെ വിശേഷിപ്പിച്ചത്.

English summary
An attractive Chinese female student's graduation pictures have proved so popular that they caused her university website to crash after being uploaded onto the homepage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X