കേരളത്തില്‍ സ്വര്‍ണ വില പവന് 19,400 രൂപ

വ്യാഴാഴ്ച പവന് 480 രൂപ കുറഞ്ഞ് 19.200 രൂപയിലേക്ക് താഴ്ന്നതിന് ശേഷമാണ് ഇപ്പോള്‍ പവന് 200 രൂപയുടെ നേരിയ വില വര്‍ധനവ്. ഏഴ് മാസം കൊണ്ട് സ്വര്‍ണത്തിന്റെ മൂല്യത്തില്‍ സംസ്ഥാനത്ത് വന്ന നഷ്ടം 2.52 ലക്ഷംകോടി രൂപയാണ്. കേരളത്തിന്റെ ഗാര്‍ഹിക സ്വര്‍ണ ശേഖരണം സംബന്ധിച്ച കണക്കുകളുടെ അടിസ്ഥാനത്തിനത്തിലുള്ള നഷ്ടമാണിതെന്നാണ് സ്വര്‍ണ വിപണിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ അനുമാനപ്രകാരം രാജ്യത്തിന്റെ ഗാര്‍ഹിക സ്വര്‍ണ ശേഖരണം 20,000 ടണ്‍ എന്നാണ്. ഇതില്‍ 12,000 ടണ്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗാര്‍ഹിക ശേഖരണമാണെങ്കില്‍ 4,000 ടണ്ണെങ്കിലും കേരളത്തിന്റെ ഗാര്‍ഹിക സമ്പാദ്യമാണെന്നാണ് അനുമാനിക്കപ്പെടുന്നത്.
സ്വര്‍ണത്തിന്റെ മൂല്യം കുറഞ്ഞെങ്കിലും ഭൂമിയില്‍ ഇതുവരെ ഖനനം ചെയ്തിട്ടുള്ള സ്വര്‍ണത്തിന്റെ രണ്ടര ശതമാനത്തോളം സ്വന്തമാക്കി എന്നാശ്വാസത്തോടെ മലയാളി കൃതാര്‍ത്ഥനാവും എന്നകാര്യത്തില്‍ സംശയമില്ല. കേരളത്തിന്റെ ഗാര്‍ഹിക ശേഖരണത്തിലുള്ള അത്രയും സ്വര്‍ണം പോലും ചില രാജ്യങ്ങളുടെ കൈവശം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications