വിവാഹമോചന ജീവനാംശത്തിന് നികുതിയില്ല?
മുംബൈ: വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് ചൊല്ല.എന്നാല്‍ വിവാഹ മോചനം നടക്കുന്നതാകട്ടെ ഭൂിയിലും. അപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തവര്‍ക്കിടയിലെ ജീവനാംശത്തിന്‍റെ സ്ഥിതിയെന്താണ്. ജീവനാംശത്തിന് നികുതി അടയ്ക്കണോ? വേണ്ടെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ദില്ലി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ശ്രദ്ധേയമായ വിധി കോടതി പറഞ്ഞിരിയ്ക്കുന്നത്.ദില്ലി ഇന്‍കം ടാക്‌സ് ട്രൈബ്യൂണലിന്റെതാണ് വിധി

ദില്ലി സ്വദേശിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് കോടതി വിധി. യുവതിയുടെ യുഎസ് ലുള്ള മുന്‍ഭര്‍ത്താവില്‍ നിന്ന് 99,000 ഡോളര്‍ ഏകദേശം 60 ലക്ഷം രൂപ ജീവനാംശം ലഭിയ്ക്കും. ഇന്ത്യന്‍ നികുതി നിയമങ്ങള്‍ അനുസരിച്ച് പ്രതിഫലമല്ലാതെയോ മറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ടതോ അല്ലാതെ ലഭിയ്ക്കുന്ന പണം 50, 000 രൂപയ്ക്ക് മുകളിലാണ് (ഒരു വര്‍ഷം) എങ്കില്‍ നികുതി ചുമത്തും. ബന്ധുക്കളില്‍ നിന്നും, ജീവിത പങ്കാളിയില്‍ നിന്നും വിവാഹ അവസരങ്ങളിലും സ്വീകരിക്കുന്ന പണത്തിന് നികുതി ഈടാക്കാറില്ല.
ദില്ലി യുവതിയുടെ മുന്‍ഭര്‍ത്താവില്‍നിന്നും ലഭിക്കുന്ന ജീവനാംശം അദ്ദേഹം നിലവില്‍ അവരുടെ ഭര്‍ത്താവോ ബന്ധുവോ അല്ലാത്തതിനാല്‍ ടാക്‌സിന്റെ പരിധിയില്‍ വരും എന്നാണ് ടാക്‌സ് ഓഫീസര്‍ പറയുന്നത്. ഈ കേസില്‍ ദില്ലി യുവതിക്ക് ആകെ ലഭിയ്ക്കുന്ന ജീവനാംശത്തിന് ആദായ നികുതി ചുമത്തെണ്ടെന്നാണ് കോടതി പറയുന്നത്,












Click it and Unblock the Notifications