Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്രാസ് ക്രിസ്ത്യന്‍ കോളെജില്‍ ഡ്രസ് കോഡ്

ചെന്നൈ: മദ്രാസ് ക്രിസ്ത്യന്‍ കോളെജില്‍ വസ്ത്രധാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കൊളെജിലെത്തുന്ന പെണ്‍കുട്ടികള്‍ വളരെ മാന്യമായ വേഷം ധരിക്കണം. ഷോര്‍ട്ട് സ്‌കേര്‍ട്ടും, ഇറുകിയ ജീന്‍സും മറ്റും ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. ചുരുക്കത്തില്‍ പെണ്‍കുട്ടികള്‍ ചുരിദാര്‍ ഉപയോഗിക്കണമെന്ന് സാരം.

Students

ആണ്‍കുട്ടികള്‍ക്കുമുണ്ട് നിയന്ത്രണങ്ങള്‍. ഇനി പഴയത് പോലെ സ്‌റ്റൈലിഷ് ആയി കൊളെജില്‍ എത്താന്‍ ബുദ്ധിമുട്ടാണ്. ആണ്‍കുട്ടികള്‍ തലമുടി നീട്ടി വളര്‍ത്താന്‍ പാടില്ല . സാധാരണ വേഷങ്ങളും ടീഷര്‍ട്ടും ഉപയോഗിക്കാം. എന്നാല്‍ ടീഷര്‍ട്ട് ഉപയോഗിക്കുമ്പോള്‍ കോളര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇത് മാത്രമല്ല മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകളിലെ വിദ്യാര്‍ഥികളെപ്പോലെ ഐഡി കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടികള്‍ ഇനിമുതല്‍ കുട്ടിയുടുപ്പുകളും സ്ലീവ് ലെസ് ടോപ്പുകളും അണിഞ്ഞ് കൊളെജില്‍ എത്താമെന്ന് സ്വപ്‌നത്തില്‍ പോലും കാണണ്ട. സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. തങ്ങളുടെ അവകാശത്തെയും വ്യക്തിത്ത്വത്തെയും ചോദ്യം ചെയ്യുന്ന നടപടി അനുവദനീയമല്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+