ഓടുന്ന ട്രെയിനില്‍ പ്രസവിച്ചു; കുട്ടി മരിച്ചു

ട്രെയിന്‍ ഗാസിയാബാദ് സ്റ്റേഷന് അടുത്തെത്താറായപ്പോഴാണ് സീമയ്ക്ക് പ്രസവവേദന ആരംഭിച്ചത്. ഗാസിയാബാദില്‍ എത്തുന്നതിന് മുന്‍പ് തന്നെ പ്രസവിച്ചെങ്കിലും ആവശ്യമായ ശുശ്രൂഷകള്‍ കിട്ടാതെ ജനിച്ച ഉടന്‍ തന്നെ കുഞ്ഞ് മരിച്ചുപോകുകയായിരുന്നു.
ഗാസിയാബാദ് സ്‌റ്റേഷനിലെത്തിയ ഉടന്‍ ഇവര്‍ റെയില്‍വേ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഉടന്‍തന്നെ സീമയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ദില്ലിയിലെ നംഗോളി സ്വദേശിനിയാണ് സീമ. ഉത്തര്‍പ്രദേശിലെ ഹസ്രാത്തിലേക്കുള്ള യാത്രിയിലായിരുന്നു ഇവര്‍.
നേരത്തെ സമാനമായ സംഭവത്തില്‍ ഫരീദാബാദ് സ്വദേശിനിയായ 27 കാരി ദില്ലി മെട്രോ ട്രെയിനില്‍ പ്രസവിച്ചത് വാര്‍ത്തായായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഈ സംഭവത്തില്‍ അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെ രക്ഷപ്പെട്ടിരുന്നു. അന്ന് ദില്ലി മെട്രോയാണ് മുഴുവന്‍ ചികിത്സാ ചെലവുകളും വഹിച്ചത്.












Click it and Unblock the Notifications