മക്കളെ കാറില്‍ പൂട്ടിയിട്ടു; 2വയസ്സുകാരി മരിച്ചു

മക്കളെ സുരക്ഷിതരായ ബൊലീറോ കാറില്‍ പൂട്ടിയിട്ട് മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു മാതാപിതാക്കള്‍. മൂന്ന് കുട്ടികളാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. അല്‍പസമയം കഴിഞ്ഞതോടെ ഇവര്‍ക്ക് ശ്വാസമെടുക്കാന്‍ പ്രയാസം അനുഭവപ്പെട്ടു. സഹായത്തിനായി ഒച്ചവെച്ചെങ്കിലും ചില്ലുകള്‍ ഉയര്‍ത്തിയ നിലയിലായതിനാല്‍ ആരും അടുത്തുവന്നില്ല.
കുറേനേരം കഴിഞ്ഞതോടെ ശ്വാസതടസ്സവും വിഷമവും സഹിക്കാനാവാതെ കൂട്ടത്തിലെ ഇളയ കുട്ടിയായ രണ്ടുവയസ്സുകാരി മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് മറ്റ് രണ്ട് കുട്ടികളും ചേര്‍ന്ന് വണ്ടിയുടെ ഗ്ലാസില്‍ ഇടിച്ച് ഒച്ചവെച്ചതോടെയാണ് ആളുകള്‍ ഓടിക്കൂടിയത്.
കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് കുട്ടികളെ പുറത്തെടുക്കാന്‍ ശ്രമം തുടങ്ങിയപ്പോഴേക്കും കുട്ടികളുടെ അച്ഛനമ്മമാരും തിരിച്ചെത്തി. പക്ഷേ അപ്പോഴേക്കും സംഭവിക്കാനുള്ള ദുരന്തം സംഭവിച്ചിരുന്നു. ഉടന്‍തന്നെ കുട്ടികളെയും കൊണ്ട് സ്വകാര്യ ആശുപത്രിയില്‍ എത്തി അവശരായ മറ്റ് കുട്ടികള്‍ക്ക് ചികിത്സ നല്‍കി.












Click it and Unblock the Notifications