പെട്രോള്‍ ലിറ്ററിന് 1.82 രൂപ കൂട്ടി

ദില്ലി: രാജ്യത്തെ പെട്രോള്‍വില വീണ്ടും കൂട്ടി. ലിറ്ററിന് 1.82 രൂപയാണ് കൂട്ടിയിരിക്കുന്നത്. 2013 ജൂണ്‍ 28 വെള്ളിയാഴ്ച അര്‍ദ്ധരാത്രിമുതലാണ് പുതിയ നിരക്ക് നിലവില്‍ വന്നത്. പ്രാദേശിക നികുതിയും വാറ്റും ഉള്‍പ്പെടുത്താതെയാണ് നിരക്ക് 1.82 ആയി ഉയര്‍ത്തിയത്. നികുതികള്‍ ഉള്‍പ്പെടുത്തുമ്പോള്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 2.9 രൂപ വര്‍ദ്ധിച്ച് 68.58 രൂപയിലെത്തി. വ്യാഴാഴ്ച വരെ 66.39 ആയിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ജൂണില്‍ തന്നെ മൂന്നാം തവണയാണ് പെട്രോള്‍ വില കൂട്ടുന്നത്. ജൂണ്‍ ഒന്നിന് 75 പൈസയും ജൂണ്‍ 16ന് 2 രൂപയും പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു.
ഡീസലിന്റെ വിലയിലും വരും ആഴ്ചകളില്‍ വര്‍ദ്ധവന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 40-50 പൈസയുടെ വര്‍ദ്ധനവ് ഉണ്ടാകാനാണ് സാധ്യത. എല്ലാ മാസവും ഡീസല്‍ വിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാകാറുണ്ട്. മുംബൈയില്‍ 2.30 രൂപ വര്‍ദ്ധിച്ച് 76.90 ആണ് ഒരു ലിറ്റര്‍പെട്രോളിന്റെ വില. കൊല്‍ക്കത്തയില്‍ 73.79 മുതല്‍ 76.10 വരെയാണ് വില. ചെന്നൈയില്‍ 2.32 രൂപ വര്‍ദ്ധിച്ച് 71.72 രൂപയായി. തിരുവനന്തപുരത്തെ പുതിക്കിയ പെട്രോള്‍വില 70 രൂപ 78 പൈസയാണ്.












Click it and Unblock the Notifications