എസ്എംഎസ് ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ?
ദില്ലി: ട്രെയന്‍ ടിക്കറ്റുകള്‍ എസ്എംഎസ് വഴി ബുക്ക് ചെയ്യാനുള്ള തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ മുന്നോട്ട്. എസ്എംഎസ് അയക്കുന്നതിനുള്ള ഏകീകൃത നമ്പരുകള്‍ റെയില്‍വേ 2013 ജൂണ്‍ 28 ന് പ്രഖ്യാപിച്ചു. സേവനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നവര്‍ 139, 567614 എന്നീ നമ്പരുകളിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. പരിപാടിയുടെ ഉദ്ഘാടനം റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ജ് നിര്‍വ്വഹിച്ചു.

പുതിയ പദ്ധതി സാധാരണക്കാരെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് മല്ലികാര്‍ജുന ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തൊഴിലാഴികളാണ് അധികം ട്രെയിനിനെ ആശ്രയിക്കുന്നത്. ഒരു ദിവസത്തെ ജോലി പോലും ഉപേക്ഷിച്ചാണ് അവര്‍ ട്രെയിന്‍ ടിക്കറ്റിനായി റെയില്‍വേ കൗണ്ടറുകളില്‍ ക്യൂ നില്‍ക്കുന്നത്. ഈ അവസ്ഥ അവസാനിപ്പിക്കുന്നതിന് എസ്എംഎസ് ടിക്കറ്റ് ബുക്കിംഗിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മൊബൈല്‍ നമ്പര്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷനിലും (ഐആര്‍സിടിസി) ഏതെങ്കിലും ബാങ്കിലും രജിസ്റ്റര്‍ ചെയ്യണം. ബാങ്ക് മൊബൈല്‍ ഐഡന്റ്ഫയറും ( എംഎംഐഡി) , ടിക്കറ്റ് തുക അടയ്ക്കാനുള്ള ഒറ്റത്തവണ പാസ്വേഡും നല്‍കും. ഇവ കിട്ടിയാല്‍ മേല്‍പ്പറഞ്ഞ നമ്പരുകളിലേക്ക് എ്എംഎസ് അയക്കാം. യാത്രപോകുന്നസ്ഥലം, തീയതി, പേര് ,വയസ്, സത്രീയോ പുരുഷനോ എന്നിങ്ങനെയുള്ള വിവരങ്ങള്‍ അയക്കണം. മറുപടിയായി പണം നല്‍കാനുള്ള നമ്പര്‍ ലഭിയ്ക്കും.
ഇതിന് മറുപടിയായി പേ(PAY) എന്ന സന്ദേശവും തുടര്‍ന്ന് ട്രാന്‍സാക്ഷന്‍ ഐഡിയും രഹസ്യ പാസ്വേഡും നല്‍കണം. ടിക്കറ്റ് ബുക്ക് ചെയ്യപ്പെടും. വിവരങ്ങള്‍ എസ് എം എസിലൂടെ മൊബൈലില്‍ ലഭിയ്ക്കും. മൊബൈല്‍ സന്ദേശങ്ങള്‍ക്ക് മൂന്ന് രൂപയും 5000 രൂപവരെയുള്ള ടിക്കറ്റിന് അഞ്ച് രൂപയും 5000രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റിന് പത്ത് രൂപയും റെയില്‍വേ ഈടാക്കും. ഒരു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ രണ്ട് സന്ദേശങ്ങള്‍ വേണ്ടിവരും.
എസ് എസംഎസ് സംവിധാനം സാധാരണ ഫോണുകള്‍ ഉപയോഗിച്ച് ചെയ്യാം എന്നതാണ് പ്രത്യേകത. ഇതിനായി ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ല. വില കൂടിയ മൊബൈലുകളും വേണ്ട. ഇന്ത്യയില്‍ 80 ശതമാനത്തോളം ആളുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ ഉണ്ട്. അതിനാല്‍ തന്നെ വലിയൊരുശതമാനം ജനങ്ങള്‍ക്കും എസ്എംഎസ് സംവിധാനം വളരെ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താം.












Click it and Unblock the Notifications