കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി; പി ജെ കുര്യനെ പ്രതിചേര്‍ക്കില്ല

Google Oneindia Malayalam News

pj kurien
തൊടുപുഴ: വിവാദമായ സൂര്യനെല്ലി പീഡനക്കേസില്‍ രാജ്യ സഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെ പ്രതിചേര്‍ക്കണ്ടേതില്ലെന്ന് കോടതി. തൊടുപുഴ ജില്ലാ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധര്‍മരാജന്റെ വെളിപ്പെടുത്തതിന്റെ അടിസ്ഥാനത്തില്‍ പി ജെ കുര്യനെ പ്രതിയാക്കണം എന്ന അപേക്ഷ കോടതി തള്ളിക്കളഞ്ഞു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയാണ് സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെ പ്രതി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് തൊടുപുഴ ജില്ലാകോടതിയില്‍ അപേക്ഷ നല്‍കിയത്. ഒരു ടെലിവിഷന്‍ ചാനലിനോട് നടത്തിയ വെളിപ്പെടിത്തലുകള്‍ കോടതിയില്‍ ധര്‍മരാജന്‍ നിഷേധിച്ചിരുന്നു.

ധര്‍മരാജന്റെ മൊഴി മുഖവിലയ്ക്ക് എടുക്കാനാവില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതേ കേസിലെ പ്രതിയാണ് ധര്‍മരാജന്‍. മാത്രമല്ല ധര്‍മരാജന്‍ ഈ മൊഴി കോടതിയില്‍ നിഷേധിച്ചതുമാണ്. പി ജെ കുര്യനെ കേസില്‍ പ്രതി ചേര്‍ക്കണം എന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെയും കോടതി വിമര്‍ശിച്ചു.

നിരവധി തവണ ഇതേ ആവശ്യം ഉന്നയിച്ച് പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതൊന്നും അംഗീകരിക്കപ്പെട്ടിരുന്നില്ല. കേസില്‍ പുതിയ തെളിവുകളോ സാക്ഷികളോ ഇല്ല എന്ന പീരുമേട് സെഷന്‍സ് കോടതിയുടെ പരാമര്‍ശവും കോടതി പരിഗണിച്ചു. സമാന അവസ്ഥയാണ് ഇപ്പോഴും തുടരുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 1996 ല്‍ നാല്‍പ്പതിലധികം പേര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചു എന്നാണ് കേസ്. തന്നെ പീഡിപ്പിച്ചവരില്‍ പി ജെ കുര്യനും ഉണ്ടെന്ന് പരാതിപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചതോടെയാണ് കേസ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്.

English summary
Thodupuzha district court denied Suryanelli victim's plea to include congress leader PJ Kurien in accused list. 
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X