കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റയില്‍; ഇടതുമുന്നണിയില്‍ അഭിപ്രായവ്യത്യാസം

Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ ധാര്‍മികത എന്ന വാക്കിന്റെ അപ്പോസ്തലന്മാരാണ് ഇടതുപക്ഷ നേതാക്കള്‍. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇടതുപക്ഷനേതാക്കളുടെ ഏറ്റവും പ്രിയപ്പെട്ട വാക്കാണ് ഇത്. എന്നാല്‍ ജോസ് തെറ്റയില്‍ ഉള്‍പ്പെട്ട പീഡനക്കേസിന്റെ കാര്യം വരുമ്പോള്‍ ഓരോ ഇടതു നേതാവിനും ഓരോ ധാര്‍മികതയാണ്. തെറ്റയില്‍ രാജി വെക്കണമെന്ന് വി എസിന്റെ ധാര്‍മികത പറയുമ്പോള്‍ അത് വേണ്ടെന്നാണ് പിണറായിയുടെ ധാര്‍മികത.

ലൈംഗിക ആരോപണങ്ങള്‍ സ്വന്തം പാര്‍ട്ടിയിലൊഴികെ മറ്റെവിടെ ഉണ്ടായാലും രാജി ആവശ്യവുമായി ചാടിവീഴുന്ന സി പി എം നേതാക്കള്‍ക്കൊന്നും ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ മിണ്ടാട്ടമില്ല എന്നതാണ് ഏറെ രസകരം. പതിവുപോലെ ഒറ്റപ്പെട്ട ശബ്ദമായി വി എസ് അച്യുതാനന്ദന്‍ മാത്രം പറയുന്നു, ജോസ് തെറ്റയില്‍ രാജിവെക്കണമെന്ന്.

jose thettayil

സി പി ഐയും വി എസ് അച്യുതാനന്ദന്റെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ധാര്‍മികതയുടെ പേരില്‍ ജോസ് തെറ്റയില്‍ രാജിവെച്ചാല്‍ അത് ഇടതുമുന്നണിയുടെ ഇമേജിന് ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് സി പി ഐ. വി എസിന്റെ വിമത ശബ്ദത്തിന് സി പി ഐ പിന്തുണ പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായല്ല എന്നതും ശ്രദ്ധേയമാണ്.

എന്നാലും മുന്നണിയിലെ വല്യേട്ടനായ സി പി എമ്മും സെക്രട്ടറി പിണറായി വിജയനും ജോസ് തെറ്റയില്‍ രാജിവെക്കേണ്ടതില്ല എന്ന അഭിപ്രായത്തിലാണ്. തെറ്റയില്‍ ഉടന്‍ രാജിവെക്കേണ്ട കാര്യമില്ല എന്നാണ് സി പി എം സെക്രട്ടേറിയറ്റിന്റെ തീരുമാനവും. രാജിക്കാര്യത്തില്‍ ജനതാദള്‍ തീരുമാനമെടുക്കട്ടെ, തങ്ങള്‍ ഇടപെടില്ലെന്ന് കേന്ദ്രനേതൃത്വം കൂടി വ്യക്തമാക്കിയതോടെ ഇടതുമുന്നണിയിലെ തര്‍ക്കം രൂക്ഷമാകാനാണ് സാധ്യത.

English summary
Left parties is in two mind in Jose Thettayil scandal case as V S Achuthanandan and CPI demanded Thettayil's resignation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X