9കാരിയെ 3വര്‍ഷംപീഡിപ്പിച്ച രണ്ടാനച്ഛന് ജീവപര്യന്തം

പ്രകൃതി വിരുദ്ധ ലൈംഗികവേഴ്ചയ്ക്ക് മൂന്ന് വര്‍ഷവും അമ്മയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ മാനംഭംഗപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവും ജീവപര്യന്തവും പിന്നാലെ അനുഭവിക്കണം എന്നാണ് വിധി.
ഭര്‍ത്താവ് മരിച്ചതിന് ശേഷം ഹോംനേഴ്‌സായി ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ അമ്മയെ അകന്ന ബന്ധുവായിരുന്ന മോനായി വിവാഹം കഴിക്കുകയായിരുന്നു. ഒമ്പതു വയസ്സുകാരിയായ ഈ പെണ്‍കുട്ടിയെയും ഇളയ ഒരു ആണ്‍കുട്ടിയെയും രണ്ടാനച്ഛനെ ഏല്‍പ്പിച്ച് വിവാഹ ശേഷവും അമ്മ ജോലിക്ക് പോകുമായിരുന്നു.
അമ്മ വീട്ടില്‍ ഇല്ലാത്ത സമയങ്ങളിലാണ് മോനായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. രാത്രി അമ്മ വൈകിയാണ് വീട്ടിലെത്താറെന്നും ചില ദിവസങ്ങളില്‍ രാത്രിയും ജോലി ഉണ്ടാവുമെന്ന് പെണ്‍കുട്ടി പറഞ്ഞു. പീഡന വിവരം അമ്മയോട് പറഞ്ഞാല്‍ കുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് മോനായി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മൊഴി നല്‍കി.
കുട്ടി ഓരോ ദിവസവും തളര്‍ച്ചയോടെ പെരുമാറുന്നത് കണ്ട് കരുണാഭവന്‍ അധികൃതര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം അവരോട് പറഞ്ഞത്. അധകൃതരോട് വിവരം പറയുമ്പോഴും കുട്ടി ഭയപ്പെട്ടിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 2011 നവംബര്‍ 24 ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications