'പേഴ്‌സണല്‍ സ്റ്റാഫിനെ പാര്‍ട്ടി തീരുമാനിക്കും'

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കിയതായി അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയോട് കൂറും പ്രതിബദ്ധതയും ഉള്ളവരെ മാത്രമെ ഇനി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുകയുള്ളൂ എന്ന് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം സോളാര്‍ തട്ടിപ്പു കേസില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നും കേസിലെ പ്രതികളെ ഒരു തരത്തിലും രാഷ്ട്രീയമായി സംരക്ഷിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് അദ്ദേഹം തന്നെ നിയമസഭയില്‍ സമ്മതിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നതിന്റെ തെളിവാണ് നിലവിലെ അറസ്റ്റുകള്‍ സൂചിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications