കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പേഴ്‌സണല്‍ സ്റ്റാഫിനെ പാര്‍ട്ടി തീരുമാനിക്കും'

  • By Aswathi
Google Oneindia Malayalam News

Ramesh Chennithala
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടി ഇടപെടുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള അധികാരം മന്ത്രിമാര്‍ക്ക് നല്‍കിയതാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചെന്നിത്തല കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കിയതായി അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയോട് കൂറും പ്രതിബദ്ധതയും ഉള്ളവരെ മാത്രമെ ഇനി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുകയുള്ളൂ എന്ന് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം സോളാര്‍ തട്ടിപ്പു കേസില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നും കേസിലെ പ്രതികളെ ഒരു തരത്തിലും രാഷ്ട്രീയമായി സംരക്ഷിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് അദ്ദേഹം തന്നെ നിയമസഭയില്‍ സമ്മതിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നതിന്റെ തെളിവാണ് നിലവിലെ അറസ്റ്റുകള്‍ സൂചിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

English summary
Party will decide ministers personal staff said KPCC president Ramesh Chennithala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X