കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യന്റെ വഴിയില്‍ കരിങ്കൊടിയുമായി കാത്തിരുന്നവര്‍

  • By Aswathi
Google Oneindia Malayalam News

Oommen Chandy
ആലുവ/തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരവും ഏറ്റുവാങ്ങി കേരളത്തിലത്തിയ ഉമ്മന്‍ ചാണ്ടിയെയും കാത്ത് എയര്‍പോര്‍ട്ടിനകത്ത് വലിയ സ്വീകരണമായിരുന്നെങ്കിലും പുറത്ത് വന്‍ പ്രതിഷേധങ്ങളുമായി ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകരുമുണ്ടായിരുന്നു. മുഖ്യമന്ത്രി പോകുന്ന വഴികള്‍ പിന്തുടര്‍ന്നെത്തിയ പ്രതിഷേധ പ്രവര്‍ത്തകരില്‍ നിന്ന് രക്ഷപ്പെടാന്‍ പിന്നെ മാര്‍ഗം മുഖ്യന്റെ വഴിതിരിച്ചുവിടുക എന്നതു മാത്രമായിരുന്നു.

പുലര്‍ച്ചെ കൊച്ചിയിലെത്തിയ മുഖ്യമന്ത്രി തങ്ങിയ ആലുവാ ഗസ്റ്റ് ഹൗസില്‍ നിന്നാണ് പ്രതിഷേധത്തിന്റെ തുടക്കം. മുപ്പതോളം ഡിവൈഎഫ്‌ഐ പ്രവവര്‍ത്തകര്‍ രാവിലെ തന്നെ ഗസ്റ്റ് ഹൗസിനു മുന്നില്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി തിരുവനന്തപുരത്തെത്തി, ക്ലിഫ് ഹൗസിലേക്ക് യാത്ര തിരിച്ചപ്പോള്‍ വഴി മദ്ധ്യേ രണ്ടു തവണയാണ് മുഖ്യനു നേരെ കരിങ്കൊടി പ്രയോഗം ഉണ്ടായത്.

വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിനു മുന്നില്‍ വച്ച് ഇരുപത്തിയഞ്ചോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആദ്യം കരിങ്കൊടി ഉയര്‍ത്തി പിടിച്ചുകൊണ്ട് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് ഇടപെട്ട് മാറ്റി, ചാക്ക ബൈപ്പാസിനു സമീപം എത്തിയപ്പോള്‍ അവിടെ റോഡില്‍ കുത്തിയിരുന്ന് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു കൊണ്ടായിരുന്നു യുവജനസംഘടനകളുടെ പ്രതിഷേധം.

തുടര്‍ന്ന് വഴി നീളെയുള്ള പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വാഹനം ഇഞ്ചിക്കല്‍ ബൈപ്പാസ് വഴി തിരിച്ചുവിട്ട് വഴുതക്കാട് വഴി സെക്രട്ടറിയേറ്റില്‍ എത്തിച്ചു. ക്ലീഫ് ഹൗസിലേക്ക് എത്തേണ്ടിയിരുന്ന മുഖ്യനെ പ്രധിഷേധ സംഘം നേരെ സെക്രട്ടറിയേറ്റിലെത്തിച്ചു എന്ന് സാരം.

English summary
Solar scam: DYFI and Yuvamorcha activists protested against Chief minister Oommen Chandy 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X