സോളാര്‍; ശാലു മേനോനെ അറസ്റ്റ് ചെയ്യണം: ജോര്‍ജ്ജ്
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ സിനിമാ - സീരിയല്‍ നടിയായ ശാലുമേനോനെ അറസ്റ്റ് ചെയ്യണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ശാലുമേനോനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അത് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാകും എന്നാണ് പി സി ജോര്‍ജ്ജിന്റെ പരാതി.
സോളാര്‍ തട്ടിപ്പില്‍ ബിജു രാധാകൃഷ്ണന്‍ സമ്പാദിച്ച പണത്തിന്റെ ഒരു വിഹിതം ശാലു മേനോനും ലഭിച്ചിട്ടുണ്ട് എന്നും പി സി ജോര്‍ജ്ജ് വെളിപ്പെടുത്തി. സോളാര്‍ തട്ടിപ്പുകേസ് പുറത്തുവന്ന് അന്വേഷണം നടന്നിരുന്നില്ലെങ്കില്‍ സരിത എസ് നായരും കൊല്ലപ്പെടുമായിരുന്നു എന്നും ചീഫ് വിപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ സോളാര്‍ തട്ടിപ്പ് കേസില്‍ ശാലുമേനോനും പങ്കുള്ളതായി തട്ടിപ്പിന് ഇരയായവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്ന് പറഞ്ഞാണത്രെ ബിജു രാധാകൃഷ്ണന്‍ ശാലുവിനെ ഇടപാടുകാര്‍ക്ക് പരിചയപ്പെടുത്തിയത്. കൂടാതെ കമ്പനിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതിലും ശാലു മേനോന് പങ്കുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
അതേസമയം സോളാര്‍ കേസുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന നിലപാടിലാണ് നടി ശാലുമേനോന്‍. സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരു പരാതി നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഈ അവസരത്തിലാണ് ശാലു മേനോനെതിരെ ആരോപണവുമായി പി സി ജോര്‍ജ്ജ് രംഗത്ത് വരുന്നത്.












Click it and Unblock the Notifications