കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിഫോര്‍ണിയക്കാര്‍ക്കിനി സ്വവര്‍ഗ്ഗ വിവാഹമാകാം

  • By Soorya Chandran
Google Oneindia Malayalam News

കാലിഫോര്‍ണിയ: സ്വവര്‍ഗ്ഗ വിവാഹത്തിനേര്‍പ്പെടുത്തിയ വിലക്ക് കാലിഫോര്‍ണിയ പിന്‍വലിച്ചു. അഞ്ച് വര്‍ഷം മുമ്പ് 2008 ല്‍ ആണ് ഇവിടെ സ്വവര്‍ഗ്ഗ വിവാഹം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്.

നിരോധനം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് വന്ന ഉടന്‍ തന്നെ രണ്ട് സ്വവര്‍ഗ്ഗ പ്രേമികള്‍ തമ്മിലുള്ള വിവാഹവും നടന്നു. സാന്‍ഫ്രാന്‍സിസ്‌കോ ടൗണ്‍ ഹാളില്‍ വെച്ച് 48 കാരിയായ കിസ് പെറിയും അമ്പത് കാരിയായ സാന്‍ഡി സ്റ്റിയറും ആണ് വിവാഹിതരായത്. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ കമല ഹാരിസ് ആണ് വിവാഹം നടത്തിക്കൊടുത്തത്.

Gay marriage

സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി കൊടുത്തിനെതിരെ കാലിഫോര്‍ണിയയില്‍ പ്രതിഷേധവും ശക്തമാണ്. അപമാനകരമാണ് കോടതി വിധിയെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. കാലിഫോര്‍ണിയക്കിത് അപമാനത്തിന്റെ ദിനമാണെന്നാണ് യാഥാസ്ഥിതിക മതവിശ്വാസികളുടെ കൂട്ടായ്മയുടെ ജനറല്‍ കൗണ്‍സെല്‍ ആന്‍ഡി പുഗ്നോ പ്രതികരിച്ചത്.

2008 ല്‍ കാലിഫോര്‍ണിയ സുപ്രീം കോടതി സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതിന് മാസങ്ങള്‍ക്ക് ശേഷം സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒമ്പതാം സര്‍ക്യൂട്ട് കോടതി സ്വവര്‍ഗ്ഗ വിവാഹത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. പ്രൊപ്പോസിഷന്‍-8 എന്ന പേരിലാണ് സര്‍ക്യൂട്ട് കോടതിയുടെ നിരോധനം അറിയപ്പെട്ടിരുന്നത്.

English summary
A US appeals court has lifted a ban on same-sex marriages in California, following a Supreme Court ruling.The order was issued by the 9th Circuit Court of Appeals in San Francisco.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X