കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലങ്കന്‍ സൈന്യം പാകിസ്താനില്‍ പരിശീലനത്തിന്...?

  • By Soorya Chandran
Google Oneindia Malayalam News

കോളംബോ: ശ്രീലങ്കന്‍ സൈന്യം പരിശീലനത്തിന് പാകിസ്ഥാന്‍ സഹായം തേടുന്നു. ഇന്ത്യയില്‍ പരിശീലനത്തിലുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥരെ സുരക്ഷ കാരണങ്ങള്‍ കൊണ്ട് പിന്‍വലിച്ചതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കം. ലങ്ക സന്ദര്‍ശിക്കുന്ന പാക് സൈനിക മേധാവി അഷ്ഫാക് പര്‍വേസ് കിയാനിയും ലങ്കന്‍ സൈനിതക മേധാവി ജഗത് ജയസൂര്യയും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് സൂചന.

Lank,Palk, army chief

ശ്രീലങ്കയുടെ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ തമിഴ്‌നാട്ടിലെ വെല്ലിങ്ടണില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. തമിഴ് പ്രക്ഷോഭകാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരിശീലനം പൂര്‍ത്തിയാക്കാതെ കഴിഞ്ഞ ആഴ്ച ഇവര്‍ ശ്രീലങ്കയിലേക്ക് തന്നെ തിരിച്ചു പോയി. ഇതേത്തുടര്‍ന്ന് ആന്ധ്രയില്‍ പരിശീലനത്തിന് അവസരമൊരുക്കാമെന്ന് ഇന്ത്യ
അറിയിച്ചെങ്കിലും ആവശ്യം ശ്രീലങ്ക നിരസിക്കുകയായിരുന്നു.

ശ്രീലങ്കയുടെ സേനാ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ ഇരു രാഷ്ട്രങ്ങളുടേയും സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിനെ സംബന്ധിച്ചാണ് സൈനിക മേധാവിള്‍ ചര്‍ച്ച നടത്തിയത്.

ലങ്ക-പാകിസ്ഥാന്‍ സൈനിക സഹകരണത്തെ ഇന്ത്യ സംശയത്തോടെയാണ് കാണുന്നത്. ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക്
നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ നിലപാടെടുക്കണം എന്നാണ് തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ടീയ കക്ഷികളുടെ ആവശ്യം.ഈ സാഹചര്യത്തില്‍ ലങ്കന്‍ സൈനികര്‍ക്ക് തമിഴ്‌നാട്ടില്‍ പരിശീലനം നല്‍കുന്നതിനെ ഇവര്‍ ശക്തമായി എതിര്‍ത്തിരുന്നു. എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിക്കുകയും തമിഴ് പുലികള്‍ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം നേടുകയും ചെയ്ത ലങ്കയിലെ മഹീന്ദ രജപക്‌സെ സര്‍ക്കാര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നതെന്ന് ലോകം വിലയിരുത്തുന്നു. ഐക്യരാഷ്ട്രസഭ ഇതു സംബന്ധിച്ച് പ്രമേയവും പാസാക്കിയിരുന്നു.

English summary
The Sri Lankan army has sought more training opportunities for its officers in Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X