കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസും ഡിഎംകെയും അടുക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസും ഡി എംകെയും തമ്മില്‍ വീണ്ടും അടുക്കുകയാണോ? രാജ്യസഭാതെരഞ്ഞെടുപ്പില്‍ അഞ്ച് കോണ്‍ഗ്രസ് എം എല്‍ എ മാരാണ് കനിമൊഴിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. തനിക്ക് കോണ്‍ഗ്രസ് നല്‍കിയ പിന്തുണയ്ക്ക് സോണിയ ഗാന്ധിയോട് തന്റെ കടപ്പാടും നന്ദിയും കനിമൊഴി രേഖപ്പെടുത്തി. 2013 ജൂണ്‍ 29 ന് ദില്ലിയിലെത്തി കനിമൊഴി സോണിയയെ കണ്ടു.

kanimozhi

ടുജി സ്‌പെക്ട്രത്തിലും, ശ്രീലങ്കന്‍പ്രശ്‌നത്തിലും കോണ്‍ഗ്രസിനോട് ഇടഞ്ഞ് നിന്ന ഡിഎംകെ വീണ്ടും കോണ്‍ഗ്രസുമായി ഒരുമിയ്ക്കാനൊരുങ്ങുകയാണ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ജയലളിതയുംട ജനപ്രീതി കുറച്ചിരിയ്ക്കുകയാണ്. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഡി എംകെയുടെ സഹായം കോണ്‍ഗ്രസിന് അനിവാര്യമാണ്.

ബിജെപിയില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ചെറുകക്ഷികളെ പിണക്കാന്‍ കോണ്‍ഗ്രസ് മുതിരില്ല.എന്നാല്‍ തമിഴ് വികാരത്തെ വ്രണപ്പെടുത്തിയ കോണ്‍ഗ്രസിന്‍റെ നിലപാടുകളും പ്രതിസന്ധിഘട്ടങ്ങളില്‍ ഡിഎംകെയോട് കാണിച്ച പ്രതികൂല സമീപനവും ശ്രദ്ധേയമാണ്. കോണ്‍ഗ്രസുമായി ഇടഞ്ഞപ്പോള്‍ സിബിഐ റെയ്ഡ് ഉള്‍പ്പെടെ നടത്തി ഡിഎംകെയെ കോണ‍ഗ്രസ് പ്രതിരോധത്തിലാക്കി.

തമിഴ്‌നാട്ടില്‍ കുറഞ്ഞ നിരക്കില്‍ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്ത് വോട്ട് തേടുന്ന ജയലളിതയുടെ പല ഭരണ നയങ്ങളും ഡിഎംകെയ്ക്ക് പാരയാകുന്നു. ഈ ഒരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് സഖ്യം ജയലളിതയെ പ്രതിരോധിക്കാന്‍ ഡിഎംകെയെ സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍. ജയലളിതയുംട പിന്തുണ ബിജെപി ക്ക് ആയിരിക്കും എന്നൊരു ധാരണ നില നില്‍ക്കുന്നുണ്ട്.

English summary
Congress has begun to entertain hopes of renewing poll pact with DMK barely months after the Dravidian outfit quit the UPA in what looked like a divorce for good
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X