റെയില്‍വേയും തകര്‍ച്ചയിലേക്ക്
ദില്ലി:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയും തകര്‍ച്ചയിലേക്ക് നീങ്ങുന്നു. കാലകാലങ്ങളിലായി തുടര്‍ന്നുവരുന്ന കെടുകാര്യസ്ഥതയും ശ്രദ്ധക്കുറവും തൊഴിലാളികളോടുള്ള മോശം സമീപനവുമാണ് രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യന്‍ റെയില്‍വേയെ തകര്‍ച്ചയിലേക്ക് നയിക്കുന്നത്.
പ്രായോഗികമാകാത്ത പദ്ധതികളും, ഭരണകക്ഷികളുടെ പ്രാദേശിക താത്പര്യങ്ങളും റെയില്‍വേയുടെ ശവക്കുഴി തോണ്ടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതോടൊപ്പം തൊഴിലാളികളുടെ പണിമുടക്ക് എന്ന വലിയ പ്രതിസന്ധിയെ നേരിടാനൊരുങ്ങുകയാണ് റെയില്‍വേ.

ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുകയാണ് റെയില്‍വേയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഓള്‍ ഇന്ത്യ റെയില്‍വെമെന്‍സ് ഫെഡറേഷന്‍(എ.ഐ.ആര്‍.എഫ്). 2013 ഒക്ടോബറോടെ അനിശ്ചിത കാല പണിമുടക്ക് തുടങ്ങുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചുകഴിഞ്ഞു.
14 ലക്ഷത്തില്‍ പരം ആളുകള്‍ ജോലിചെയ്യുന്ന റെയില്‍വെ പണിമുടക്കിയാല്‍ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ തന്നെ താറുമാറാകുമെന്നുറപ്പ്. 1974 ന് ശേഷം ഇന്നുവരെ റെയില്‍വേ ജീവനക്കാര്‍ പണിമുടക്കിയ ചരിത്രവും ഉണ്ടായിട്ടില്ല. 1974 ല്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എ.ഐ.ആര്‍.എഫിന്റെ നേതൃത്തവിലുളളപ്പോഴായിരുന്നു റെയില്‍വെ ജീവനക്കാര്‍ അവസാനമായി പണിമുടക്കിയത്.
സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളില്‍ മനം മടുത്തിട്ടാണ് സമരത്തിനിറങ്ങുന്നതെന്ന് എ.ഐ.ആര്‍.എഫ് ജനറല്‍ സെക്രട്ടറി ശിവ ഗോപാല്‍ മിശ്ര പറയുന്നു. ശമ്പളക്കമീഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരേയും പാലിച്ചിട്ടെന്നും മിശ്ര പറയുന്നു. സംഘടനക്കുള്ളില്‍ രഹസ്യ വോട്ടെടുപ്പ് നടത്തിയാണ് സമരക്കാര്യം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications