Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരഖണ്ഡ് പ്രളയം ഗംഗയുടെ പ്രവാഹത്തെ ബാധിക്കും?

ലഖ്‌നൗ: ഉത്തരഖണ്ഡില്‍ ഉണ്ടായ പ്രളയം ഗംഗ നദിയെ ബാധിച്ചേക്കുമെന്ന് സംശയം. പ്രളയം നദിയുടെ പ്രവാഹത്തെ എത്രത്തോളം തടസ്സപ്പെടുത്തിയിട്ടുണ്ടെന്ന് ഇനിയും വ്യക്തമല്ല. പുണ്യ നദിയെങ്കിലും ലോകത്തില്‍ ഏറ്റവും അധികം മലിനമാക്കപ്പെട്ടിട്ടുള്ള നദികളില്‍ ഒന്നാണ് ഗംഗ.

Ganga River

പ്രളയത്തില്‍ പെട്ട് ഒഴുകി വന്ന അവശിഷ്ടങ്ങളാണ് നദിയെ കൂടുതല്‍ രൂക്ഷമായി ബാധിക്കുക. ജൈവ മാലിന്യങ്ങള്‍ക്ക് പുറമേ കെട്ടിടങ്ങളുടേയും മറ്റും അവശിഷ്ടങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും വലിയ അളവില്‍ പ്രളയ സമയത്ത് നദിയിലൂടെ ഒഴുകിയിട്ടുണ്ട്. ഇവ അടിഞ്ഞ് കൂടുന്നത് നദിയുടെ തുടര്‍ന്നുള്ള പ്രയാണത്തിന് പലയിടത്തും വിഘാതം സൃഷ്ടിച്ചേക്കം. സമതല പ്രദേശങ്ങളില്‍ ഇത് നദിയുടെ ഒഴുക്കിനെ വലിയ രീതിയില്‍ ബാധിക്കാനിടയുണ്ടെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

മനുഷ്യരുടേയും മൃഗങ്ങളുടേയും മൃതശരീരങ്ങള്‍ നദിയൂടെ ഒഴുകിയെത്തിയിട്ടണ്ട്. ഇവ അഴുകുമ്പോള്‍ ഉണ്ടാകുന്ന സൂക്ഷ്മാണുക്കളും നദിയുടെ സ്വാഭാവികതയെ നഷ്ടപ്പെടുത്തും. കേന്ദ്ര മാലിന്യ നിയന്ത്രണ ബോര്‍ഡിന്റെ ലഖ്‌നൗവിലുള്ള ഓഫീസ് ഇത് സംബന്ധിച്ച് പഠനം നടത്താനൊരുങ്ങുകയാണ്.

വിഷകരമായ മാലിന്യങ്ങള്‍ ഉടന്‍ തന്നെ നദിയില്‍ നിന്ന് നീക്കണമെന്ന് മലിനീകരണ നിയന്ത്ര ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ പരിതോഷ് ത്യാഗി ആവശ്‌പ്പെട്ടിട്ടുണ്ട്. നദീതടത്തിന്റഎ സംരക്ഷണത്തിന് കൂടുതല്‍ മരങ്ങള്‍ വച്ച്പിടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+