കുഞ്ഞൂഞ്ഞ് എന്തിനെല്ലാം മറുപടി പറയണം..?

ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ഘടകകക്ഷികളാണ് യുഡിഎഫിന്റെ ശക്തി. എല്ലാ കക്ഷികളുമായി നല്ല ബന്ധമാണ് യുഡിഎഫിനുള്ളത്. മാധ്യമങ്ങള്‍ വളച്ചൊടിച്ച ചെന്നിത്തലയുടെ പരമാര്‍ശത്തിനെതിരെ ലീഗ് കടുത്ത നിലപാട് എടുക്കില്ലെന്നു തന്നെയാണ് എന്റെ വിശ്വാസം. മുന്നണിയിലെ ഒരു പാര്‍ട്ടിയെയും വേദനിപ്പിക്കുന്ന തീരുമാനം പാര്‍ട്ടി എടുക്കില്ല. ലീഗ് നേതൃയോഗം ചെന്നിത്തലയുടെ വിവാദ പരമാര്‍ശത്തെ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രശ്‌നത്തെ മയപ്പെടുത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി.
സോളാര്‍ ജോപ്പാനെയും കൊണ്ടു പോയതുതന്നെ പ്രശ്‌നമായി നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരും ഘടകകക്ഷികളുടെയും മന്ത്രിമാരുടെയും അഭിപ്രായ വ്യത്യാസവും. ഇതിന് ഇടയില്‍ ചക്രശ്വാസം വലിക്കുകയാണ് മുഖ്യമന്ത്രി. അപ്പോഴാണ് ലീഗിനെതിരെ ചെന്നിത്തല നടത്തിയ പ്രസ്താവന പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണെന്നും പറഞ്ഞു കൊണ്ട് കെ മുരളീധരന്റെ രംഗപ്രവേശനം.
യുഎന്‍ പുരസ്‌കാരവും വാങ്ങി കേരളത്തിലെത്തിയപ്പോള്‍ സോളാര്‍ വിഷയത്തിനെതില്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വഴിനീളെ പ്രതിഷേധവുമായി യുവജന സംഘടനകള്‍. അത് കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ എര്‍പ്പെടുത്തിയസ്വീകരണ ചടങ്ങില്‍ ഐ ഗ്രൂപ്പിനെ ക്ഷണിച്ചില്ലെന്നു പറഞ്ഞ് എയും ഐയും തമ്മില്‍ വീണ്ടും വടംവലി.
അതിനിടയിലാണ് ലീഗും ചെന്നിത്തലയും തമ്മിലുള്ള ഈ പ്രശ്‌നം. ഇതിനിടയില്‍ കേരളത്തെയും ജനങ്ങളെയും ഭരിക്കാനും മുഖ്യന് സമയം കണ്ടെത്തണം. അപ്പോഴും ചെന്നിത്തലയുടെ വിവാദ പരമാര്‍ശത്തിലെ ചോദ്യം ബാക്കി. ലീഗ് ആയിരുന്നോ പാര്‍ട്ടിയുടെ ബാധ്യത?.












Click it and Unblock the Notifications