മുഖ്യന് സ്വീകരണച്ചടങ്ങ്; കോണ്‍ഗ്രസിനകത്ത് വടംവലി

ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം വാങ്ങി തിരിച്ചത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൊച്ചിയിലും തിരുവനന്തപുരത്തും പുതുപ്പള്ളിയിലും സ്വീകരണം നല്‍കിയിരുന്നു. ഈ സ്വീകരണ ചടങ്ങുകളില്‍ ഐ ഗ്രൂപ്പ് നേതാക്കളെ വിളിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്തില്ലെന്നാണ് പരാതി. സ്വീകരണ പാര്‍ട്ടികള്‍ സംഘടിപ്പിച്ചത് ഐഗ്രൂപ്പുമായി ആലോചിക്കാതെയാണെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ ഐഗ്രൂപ്പിനെ ഒഴിവാക്കിയില്ലെന്ന എഗ്രൂപ്പ് വ്യക്തമാക്കുന്നു. ആരെയും മനപൂര്‍വ്വം ഒഴിവാക്കിയിട്ടില്ലെന്നും ഐ ഗ്രൂപ്പ് നേതാക്കളും സ്വീകരണ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നുമാണ് എഗ്രൂപ്പിന്റെ മറുപടി. തിരുവനന്തപുരത്ത് ഡിസിസി പ്രസിഡന്റ്
കെ മോഹന്‍ കുമാറും പുതുപ്പള്ളിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ബാബു പ്രാസാദും പങ്കെടുത്തത് ചൂണ്ടികാണിച്ചു കൊണ്ടാണ് എ ഗ്രൂപ്പിന്റെ മറുപടി വാദം.












Click it and Unblock the Notifications