കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1000വര്‍ഷം പഴക്കമുള്ള 60മമ്മികള്‍;ഒപ്പം രത്നങ്ങളും

  • By Meera Balan
Google Oneindia Malayalam News

ലിമ: പോളണ്ടിലേയും പെറുവിലേയും പുരാവസ്തു ശാസത്രജ്ഞര്‍ നടത്തിയ ഗവേഷണത്തില്‍ 60 മമ്മികളെ കണ്ടെത്തി. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറവ് ചെയ്യപ്പെട്ട മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇവയോടൊപ്പം 1200 സ്വര്‍ണം , വെള്ളി, ലേപനങ്ങള്‍ എന്നിവയും കണ്ടെത്തി.

Mummy

കണ്ടെത്തിയവയില്‍ മൂന്ന് രാജകുമാരിമാരുടെ മമ്മികളും ഉണ്ട്. പ്രാചിന ഇന്‍കാ സംസ്‌ക്കാരം( വാരി) അതിന്റെ സുവര്‍ണകാലഘട്ടമായിരുന്നു 11 -0ം നൂറ്റാണ്ട്. വാരി സംസ്‌ക്കാരത്തിലെ രാജകീയ ശവസംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങളാണ് ലഭിച്ചതെന്ന് ഗവേഷണത്തിന് നേതൃത്ത്വം നല്‍കിയ വാര്‍സ സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകനായ ഗിയേര്‍സ് മിലോസ് പറഞ്ഞു.

വടക്ക് ലിമയില്‍ നിന്നും 300 കിലോമീറ്റര്‍ മാറി എല്‍-കാസറ്റിലോവില്‍ നിന്നാണ് മമ്മികളെ കണ്ടെത്തിയത്. ഇതിനു മുന്‍പും ഇതേ സ്ഥലത്ത് നിന്ന് മമ്മികളെ കണ്ടെത്തി. 2010 ല്‍ ആയിരുന്നു.

17 ചതുരശ്ര മീറ്ററിലാണ് രാജകുമാരിമാരുടെ ശവകുടീരങ്ങള്‍. ഇവയുടെ ഉള്‍ഭാഗത്ത് രണ്ട് മീറ്ററില്‍ 33 ടണ്‍ മണലും ചരലും ഉപയോഗിച്ച നിലയിലായിരുന്നു. കണ്ടെത്തിയവയില്‍ അധികവും സ്ത്രീകളുടെ മമ്മികളാണ്. ഓരോരുത്തരുടേയും സ്ഥാനത്തിന് അനുസരിച്ച് മുകളില്‍ നിന്നും താഴേക്കായിരുന്നു മമ്മികളുടെ ശവകുടീരം.

ശവത്തോടൊപ്പം രത്‌നങ്ങള്‍, സ്വര്‍ണം, വെള്ളി, ലേപനങ്ങള്‍ എന്നിവയും കണ്ടെടുത്തു. പാത്രങ്ങള്‍, ശിലാരൂപങ്ങള്‍ എന്നിവയും കണ്ടെടുത്തു.

English summary
Polish and Peruvian archaeologists have discovered a royal burial chamber with 60 mummies and some 1,200 gold, silver and ceramic objects from over 1,000 years ago in Peru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X