ചൈന;തുണി കഴുകാന്‍ ഇനി കുഞ്ഞന്‍ മെഷീന്‍
ബെയ്ജിംഗ്: ചൈനയിലെ കോങ് കിയോങ് ഇലക്ട്രോ മെക്കാനിക്കല്‍ വോക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി ഒരു വാഷിംഗ് മെഷീന്‍ കണ്ടെത്തി. വെറും മൂന്ന് കിലോഗ്രം മാത്രം ഭാരമുള്ള ഈ മെഷീന്‍ മടക്കി സൂക്ഷിക്കാന്‍ സാധിക്കും. അത് മാത്രമല്ല. ഈ കുഞ്ഞ് മെഷീനില്‍ ഒരു മിനുട്ട് കൊണ്ട് അഞ്ച് വസ്ത്രങ്ങള്‍ വരെ അലക്കാം.
വളരെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന മെഷീന്‍ വളരെ ലളിതാമയി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. മെഷീനിന്റെ തുണികള്‍ കഴുകുന്ന ഭാഗത്തെ കറങ്ങുന്ന ദണ്ഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. മെഷീനിനെ ഒരു ചെറിയ മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആളുകള്‍ക്ക് ഏറെ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഈ കുഞ്ഞന്‍ വാഷിംഗ് മെഷീനുകളുടെ പ്രത്യേകത.
21 കാരനായ വിദ്യാര്‍ഥിയെ ഈ കണ്ട് പിടുത്തത്തിന് പ്രേരിപ്പിച്ചത് തന്റെ സൂഹൃത്തുക്കള്‍ വസ്ത്രം കഴുകാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി തോന്നിയപ്പോളാണ്. ഹയര്‍ കമ്പനി വാഷിംഗ് മെഷീനിന്റെ പേറ്റന്റ് വാങ്ങുന്നതിനായി യുവാവിനെ സമീപിച്ചതായാണ് അറിവ്. സമൂഹത്തിന് ഉപകാരപ്രദമാകുന്ന കണ്ട് പിടുത്തങ്ങളാണ് പുതു തലമുറ മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യയിലും ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടക്കാറുണ്ട്. പക്ഷേ പലപ്പോഴും ഇത്തം കഴിവുകളുമായി മുന്നോട്ട് വരുന്ന കുട്ടികളെ സര്‍ക്കാര്‍ ശ്രദ്ധിക്കാറില്ല.












Click it and Unblock the Notifications