യൂറോപ്യന്‍ യൂണിയനും അമേരിക്ക പണികൊടുത്തോ

ബര്‍ലിന്‍: കൂടെ നിന്ന് യൂറോപ്യന്‍ യൂണിയന് അമേരിക്ക പണി കൊടുത്തു. യൂറോപ്യന്‍ യൂണിയന്റെ രഹസ്യ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി ഒരു ജര്‍മന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ്, ഫോണ്‍ രഹസ്യങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയ കാര്യം പുറത്തുവിട്ട എഡ്വേര്‍ഡ് സ്‌നോഡന്റെ കൈവശം ഇത് സംബന്ധിച്ച രേഖകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ വാഷിങ്ടണിലെ ഓഫീസില്‍ നിന്നും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം.
ജര്‍മന്‍ മാഗസിനായ ഡെര്‍ സ്പീഗല്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. സ്‌നോഡന്റെ കയ്യില്‍ ഇത് സംബന്ധിച്ച രേഖകള്‍ കണ്ടെന്നും മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
യൂറോപ്യന്‍ യൂണിയന്റെ ഓഫീസിലെ കമ്പൂട്ടര്‍ നെറ്റ് വര്‍ക്കുകളില്‍ കയറിക്കൂടിയാണ് രേഖകള്‍ ചോര്‍ത്തിയതെന്നറിയുന്നു. സംഭവം സത്യമാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുറോപ്യന്‍ യൂണിയന്‍ അധികൃതര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഈ സംഭവം വിള്ളല്‍ വീഴ്ത്തുമെന്ന് ഉറപ്പായി.
ആരോപണം സംബന്ധിച്ച് അമേരിക്ക ഉടന്‍ വ്യക്തതവരുത്തണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ അമേരിക്കന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.
കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും എഡ്വേര്‍ഡ് സ്‌നോഡന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഹോങ്കോങില്‍ നിന്ന് മോസ്‌കോയിലെത്തിയ സ്‌നോഡന്‍ പുറത്തിറങ്ങിയിട്ടില്ല. റഷ്യയിലെ ഷെര്‍മത്തിയാവോ വിമാനത്താവളത്തില്‍ തന്നെയാണ് ഒരാഴ്ചയായി സ്‌നോഡന്‍ ഉള്ളത്.
സ്‌നോഡന് അഭയം നല്‍കുന്ന കാര്യത്തില്‍ റഷ്യ ഇപ്പോഴും തത്വത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. ഇക്വഡോര്‍ അഭയം നല്‍കുമെന്ന പ്രതീക്ഷയിലാണ് സ്‌നോഡന്‍ ഉള്ളത്. പക്ഷേ ഇക്വഡോര്‍ ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറിയയുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. സ്‌നോഡന് അഭയം നല്‍കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചതായി ഇക്വഡോര്‍ പ്രസിഡന്റ് വ്യക്തമാക്കി.












Click it and Unblock the Notifications