മോഡലുകള്‍ കോഴിയെ പോലെ അങ്കം വെട്ടിയപ്പോള്‍
ലിമ: കോഴിപ്പോര് നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാകും . എന്നാല്‍ മോഡല്‍പ്പോര് കണ്ടിട്ടുണ്ടോ? റാംപില്‍ പൂച്ചനടത്തം നടക്കുകയും മനോഹരമായി പുഞ്ചിരിക്കുകയും ചെയ്യുന്ന സുന്ദരിമാര്‍ അത്ര പാവങ്ങളൊന്നും അല്ലന്നേ ഒരു അവസരം കിട്ടിയാല്‍ ഈ പൂച്ചകള്‍ പുലികളാകും.പെറുവിലെ ടറാപോട്ടോയില്‍ നടത്തിയ മിസ്സ് ഗേ സാന്‍ ജുവാന്‍ 2013 സൗന്ദര്യ മത്സരത്തിലാണ് രണ്ട് മോഡലുകള്‍ തമ്മില്‍ത്തല്ല് നടത്തിയത്.
മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പ് ആയ മോഡലാണ് വിജയിയായ സുന്ദരിയെ കിരിടം അണിയിക്കുന്നതിനിടെയാണ് ആക്രമിച്ചത്. പിന്നീടങ്ങോട്ട് രണ്ട് പേരും തമ്മില്‍ നടന്ന പൊരിഞ്ഞ പോരാട്ടമായിരുന്നു വേദിയെ സജീവമാക്കിയത്. വസ്ത്രങ്ങള്‍ വലിച്ച് കീറിയും തലമുടിയില്‍ ചുറ്റിപ്പിടിച്ചും അംഗനമാര്‍ ഏറ്റുമുട്ടി.ഇതിനിടയില്‍ റാംപിലെ പ്രകടനത്തെക്കാള്‍ മികച്ച മേനി പ്രദര്‍ശനമാണ് മോഡലുകള്‍ കാഴ്ചവച്ചത്.
ജഡ്ജസ് യഥാര്‍ത്ഥ വിജയിയെ അല്ല പ്രഖ്യാപിച്ചതെന്ന് ആരോപിച്ചാണ് നമ്മുടെ ഫസ്റ്റ് റണ്ണറപ്പ് ആക്രമം അഴിച്ച് വിട്ടത്. പിന്നീട് നടന്ന സംഘട്ടനങ്ങള്‍ ഒരു ഹോളിവുഡ് സിനിമയെവെല്ലുന്ന തരത്തിലായിരുന്നു. ഒടുവില്‍ ആളുകള്‍ ഇടപെട്ട് മോഡലുകളെ പിടിച്ച് മാറ്റി. രണ്ട് പേരും കൈയ്യില്‍ കിട്ടിയ ഉടുതുണി കൊണ്ട് നാണം മറച്ച് സ്ഥലം വിട്ടെന്നാണ് കേള്‍വി.
<center><center><iframe width="560" height="315" src="//www.youtube.com/embed/_JaD_d8S2_M" frameborder="0" allowfullscreen></iframe></center></center>












Click it and Unblock the Notifications