നഴ്‌സിംഗ്കൗണ്‍സിലില്‍ പണിയുണ്ടോ? കോടീശ്വരനാവാം!
ജയ്പ്പൂര്‍: ആന്റി കറപ്ഷന്‍ ബ്യൂറോ 2013 ജൂണ്‍ 30 ന് അറസ്റ്റ് ചെയ്ത മഹേഷ് ചന്ദ വര്‍മ്മ എന്ന കോടീശ്വരന്റെ അറസ്റ്റിലൂടെ വെളിപ്പെടുന്നത് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിലെ അഴിമതികളാണ് . നഴ്‌സിംഗ് കൗണ്‍സിലിലെ ഉപദേശകനും എസ്എസംഎസ് ആശുപത്രിയിലെ മരുന്ന് കൊടുപ്പുകാരനുമായ മഹേഷ് ചന്ദ് നടത്തിയ അഴിമതികള്‍ ചെറുതല്ല.നഴസിംഗ് കൊളെജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം നല്‍കാം എന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് അന്വേഷണ സംഘം കണ്ട്കെട്ടി.
2007 ലാണ് ഇയാള്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ എത്തുന്നത്. ഇയാള്‍ക്ക് സ്വന്തമായി ആശുപത്രി, റിസോര്‍ട്ട്, കോടികള്‍ വിലയുള്ള ബംഗ്ളാവുകള്‍, ജയ്പ്പൂരില്‍ തന്നെ ഒട്ടേറെ വസ്തു വകകള്‍ എന്നിവയുണ്ട്. ഇയാളുടെ അറസ്റ്റോടെ ഐന്‍സിയില്‍ നടന്ന വന്‍ അഴിമതികളാണ് പുറത്ത് വരുന്നത്. അടുത്തകാലത്താണ് ശര്‍മ്മയെ നഴ്‌സിംഗ് കൗണ്‍സിലിന്റെ ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുത്തത്. അഴിമതികളില്‍ നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ടി ദിലീപ് കുമാറിനും പങ്കുണ്ടെന്ന് പിടിയിലായ ശര്‍മ്മ പൊലീസിനോട് പറഞ്ഞു.
ഒരു സ്വകാര്യ നഴ്‌സിംഗ് കൊളെജിന് അഗീകാരം നല്‍കുന്നതിനായി അഞ്ച് ലക്ഷം രൂപ കൈപ്പറ്റുന്നതിനിടയിലാണ് ശര്‍മ്മ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയിലാകുന്നത്. ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ ഇയാളുടെയും ഭാര്യയുടേയും പേരില്‍ 200 കോടി രൂപയുടെ സ്വത്ത് ഉള്ളതായി കണ്ടെത്തി. 25 നഴ്‌സിംഗ് കോളെജുകളില്‍ ഇയാള്‍ക്ക് പങ്കാളിത്തം ഉണ്ട്. ഇനിയും കോടിക്കണക്കിന് രൂപയുടെ ആസ്തി ഇയാള്‍ക്കുള്ളതായാണ് വിലയിരുത്തല്‍. ഇയാളുടെയും കുടുംബത്തിന്റെയും പേരിലുള്ള ലോക്കറുകള്‍ 2013 ജൂലൈ ഒന്നിന് പരിധോധിയ്ക്കും.
എഫ്‌ഐ ആറില്‍ ഐഎന്‍സി പ്രസിഡന്റ് ടി ദിലീപ് കുമാറിന്റെ പേരും ഉള്‍പ്പെടുത്തിയതായി അന്വേഷണസംഘം പറഞ്ഞു. സംസ്ഥാനത്തെ പല നഴ്‌സിംഗ് കൊളെജുകളിലും റെയ്ഡ് നടക്കാന്‍ സാധ്യതയണ്ട്.












Click it and Unblock the Notifications