Get Updates
Get notified of breaking news, exclusive insights, and must-see stories!

15കാരിയുടെ എംഎംഎസ്; സഹപാഠികള്‍ പിടിയില്‍

delhi
ദില്ലി: കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ പിടിച്ച് പ്രചരിപ്പിച്ച നാലുപേരെ ദില്ലിയില്‍ പിടികൂടി. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 15 കാരിയായ സഹപാഠി കാമുകനോടൊപ്പം ചെലവഴിച്ച രംഗങ്ങളാണ് ഇവര്‍ രഹസ്യമായി ചിത്രീകരിച്ച് ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചത്.

ദില്ലിയിലെ പബ്ലിക് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരിയായ പെണ്‍കുട്ടി. കാമുകനോടൊപ്പമുള്ള പെണ്‍കുട്ടിയുടെ രംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചാണ് ഇവര്‍ എം എം എസ് വഴി സംഭവം പരസ്യപ്പെടുത്തിയത്.

തന്റെ അശ്ലീല എം എം എസ് പ്രചരിക്കുന്നത് അറിഞ്ഞ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ ജുവനൈല്‍ ഹോമിലേക്ക് അയച്ചിട്ടുണ്ട്.

പിടികൂടിയ ചെറുപ്പക്കാരില്‍ നിന്നും പോലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഫോണില്‍നിന്നും എം എം എസ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+