ജിയാ ഖാന്റെ ആത്മഹത്യ:സൂരജ് പഞ്ചോളിക്ക് ജാമ്യം
മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യ സംബന്ധിച്ച കേസില്‍ കാമുകനും നടനുമായ സൂരജ് പഞ്ചോളിക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജിയയുടെ ആത്മഹത്യക്കുള്ള ഏക കാരണക്കാരന്‍ സൂരജ് ആണെന്ന് കരുതാനാകില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ജിയയുടെ ആത്മഹത്യ നിര്‍ഭാഗ്യകരമാണ്. പക്ഷേ അതിന് സൂരജിനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നാണ് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് സാധന ജാധവ് പറഞ്ഞത്.
പാസ്‌പോര്‍ട്ട് ഏല്‍പിക്കാനും എല്ലാ ദിവസവും ജുഹു പോലീസ് സ്‌റ്റേഷനിലെത്തി ഒഒപ്പുവെക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 50000 രൂപ കോടതിയില്‍ കെട്ടിവക്കുകയും വേണം.
ജിയയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്ത് ആത്മഹത്യാകുറിപ്പായി പരിഗണിക്കാനാവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കത്തില്‍, എഴുതിയ ദിവസം രേഖപ്പെടുത്തിയിട്ടില്ല. ആര്‍ക്കാണ് കത്തെഴുതിയിരിക്കുന്നത് എന്നും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ കത്തിനെ ആത്മഹത്യാകുറിപ്പായി പരിഗണിക്കാനാവില്ലെന്നാണ് കോടതിയുടെ അഭിപ്രായം. ജിയ ആത്മഹത്യാ പ്രവണതയുള്ള ആളായിരുന്നുവെന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും സൂരജിന് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ജാധവ് പറഞ്ഞു.
2013 ജൂണ്‍ 10 നാണ് ജിയാ ഖാന്റെ ആത്മഹത്യുമായി ബന്ധപ്പെട്ട് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബോളിവുഡ് അഭിനേതാക്കളായ ആദിത്യ പഞ്ചോളിയുടേയും സറീന വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി.












Click it and Unblock the Notifications